in

സ്പര്‍ശ് ലെപ്രസി ബോധവല്‍ക്കരണ ക്യാമ്പയിന്‍ 2019

തിരുവനന്തപുരം: ജനുവരി 30, ദേശീയ കുഷ്ഠരോഗ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി രണ്ടാഴ്ചക്കാലം കുഷ്ഠരോഗ നിവാരണ പക്ഷാചരണ ദിനമായി ആചരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രണ്ടാഴ്ച കാലം നീണ്ടുനില്‍ക്കുന്ന ബോധവത്ക്കരണ പരിപാടിയിലൂടെയും ക്യാമ്പയിനൂടെയും കുഷ്ഠരോഗത്തെ പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, കുഷ്ഠരോഗികളെ പരിചരിക്കുന്നതിനും അവരെ സമൂഹത്തിന്റെ ഭാഗമായി കാണണമെന്നുളള മഹാത്മജിയുടെ സ്വപ്നങ്ങളെ ജനമനസുകളില്‍ എത്തിക്കുവാനും പൊതുജന പങ്കാളിത്തത്തോടെ ലെപ്രസി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനുമാണ് 2019 ലെ ‘സ്പര്‍ശ്’ ലെപ്രസി ബോധവല്‍ക്കരണ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ സ്പര്‍ശ് ബോധവല്‍കരണ ക്യാമ്പയിനില്‍ ഗാന്ധിജിയുടെ കുഷ്ഠരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ കുഷ്ഠരോഗികളോടുളള കാഴ്ചപ്പാടുകള്‍ മാറ്റുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളുടെയും സന്ദേശം ഉള്‍പ്പെടുന്ന ഒരു ദൃശ്യാവിഷ്‌കാരം ‘ബാപ്പു’ എന്ന പേരില്‍ സ്‌കൂള്‍ തലത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പൊതുജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും, കുഷ്ഠരോഗത്തെക്കുറിച്ച് സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പ്രശ്‌നോത്തരി സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. 

2017, 2018 ജനുവരി 30 ന് നടത്തിയ സ്പര്‍ശ് ലെപ്രസി ബോധവല്ക്കരണ ക്യാമ്പയിന്‍ വന്‍ വിജയമായിരുന്നു. സമൂഹത്തില്‍ മറഞ്ഞുകിടന്ന ഒട്ടേറെ ലെപ്രസി കേസുകള്‍ ഈ ക്യാമ്പയിനിലൂടെ പുറത്തുകൊണ്ടുവന്നു ചികിത്സ നല്‍കുവാനായി. കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന അവജ്ഞയും ഭീതിയും ഒരു പരിധിവരെ ബോധവല്‍ക്കരണത്തിലൂടെ മാറ്റുവാനും രോഗികള്‍ സ്വമേധയാ ക്യാമ്പുകളില്‍ രോഗ നിര്‍ണയത്തിനെത്തുന്ന ഒരു സാഹചര്യം ഒരുക്കാനും സാധിച്ചു. അതുപോലെ ചികിത്സ എടുക്കാന്‍ വൈകുന്നതുമൂലം ഉണ്ടാകുന്ന അംഗവൈകല്യത്തോടു കൂടിയ കുഷ്ഠ രോഗബാധിതരെയും കൂടുതലായി കണ്ടുപിടിച്ച് ചികിത്സ നല്‍കുവാന്‍ സാധിച്ചു. 

2020 ഓടുകൂടി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ആസൂത്രണം ചെയ്ത വിവിധ കര്‍മ്മ പദ്ധതികളിലൂടെ കുഷ്ഠരോഗം ബാധിച്ച കുട്ടികളേയും വൈകല്യങ്ങളോടു കൂടിയ കുഷ്ഠരോഗ ബാധിതരേയും കൂടുതലായി കണ്ടുപിടിക്കാന്‍ സാധിച്ചു. രോഗപകര്‍ച്ച സാധ്യത സമൂഹത്തില്‍ നിലനില്‍ക്കുന്നത് കുട്ടികളില്‍ രോഗബാധ വരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് 2018 ഡിസംബര്‍ 5 മുതല്‍ 18ാം തീയതി വരെ അശ്വമേധം കുഷ്ഠരോഗ നിര്‍ണ്ണയ പ്രചരണ ക്യാമ്പയിന്‍ നടത്തിയത്. 

കുട്ടികളിലെ കുഷ്ഠരോഗവും കുഷ്ഠരോഗം മൂലമുണ്ടാകുന്ന പ്രകടമായ വൈകല്യങ്ങളും കൂടുതലായി ഈ ക്യാമ്പയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ 8 ജില്ലകളിലാണ് നടത്തിയത്. മറ്റൊരുതരത്തിലും കണ്ടുപിടിക്കാന്‍ സാധ്യത തീരെയില്ലാത്ത 189 കുഷ്ഠരോഗികളെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുവാന്‍ സാധിച്ചു. 20 കുട്ടികളും കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം സംഭവിച്ച 15 പേരും ഇതില്‍ ഉള്‍പ്പെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാ ശിശുക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ഈ ക്യാമ്പയിന്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് നാഴികക്കല്ലായി.

തദ്ദേശ സ്വയംഭരണം, സാമൂഹ്യ നീതി, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമ വകുപ്പ് എന്നീ വകുപ്പുകളുടെ പങ്കാളിത്തവും സഹകരണവും റെസിഡന്റ്‌സ് അസോസിയേഷന്‍, സന്നദ്ധസംഘടകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പൂര്‍ണ സഹകരണവും ‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ വിജയത്തിനായി സഹായിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏഷ്യാനെറ്റ് ന്യൂസ് ടിഎന്‍ജി പുരസ്‌കാരം സിസ്റ്റര്‍ ലിനിക്ക്

വനാവകാശ രേഖ വിതരണം ഫെബ്രുവരിയില്‍ തീര്‍ക്കാന്‍ തീരുമാനം