സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍

തിരുവനന്തപുരം: കേരള പോലീസും വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍  ഈ വര്‍ഷം നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ്  മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.

തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ 95 സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത അധ്യാപകര്‍ക്കുള്ള ദശദിന പരിശീലനത്തിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 100 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.

അതില്‍ 71  സ്‌കൂളുകളില്‍  പദ്ധതി ആരംഭിച്ചു. ഇതുള്‍പ്പെടെ 645 സ്‌കൂളുകളില്‍  ഇപ്പോള്‍  പദ്ധതി നിലവിലുണ്ട്.  കൂടുതല്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം തന്നെ പദ്ധതി അനുവദിക്കുന്നതിന്  സര്‍ക്കാരിനോട് ശുപാര്‍ശ  നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ സംസ്ഥാനത്തെ  പരമാവധി സ്‌കൂളുകളില്‍  സര്‍ക്കാരിന്  കാര്യമായ സാമ്പത്തിക ബാധ്യത  ഇല്ലാതെതന്നെ  ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്തു വരികയാണെന്നും  അദ്ദേഹം പറഞ്ഞു.

ജില്ലകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വം നല്‍കുന്ന  അദ്ധ്യാപകര്‍  കമ്മ്യൂണിറ്റി പോലീസ്  ഓഫീസര്‍മാര്‍  എന്നാണ് അറിയപ്പെടുന്നത്.  ആദ്യബാച്ചില്‍ 95 അദ്ധ്യാപകര്‍ക്കാണ് ഈ പരിശീലനം നല്‍കിയത്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരാണ് പത്തു ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഐ.ജി. പി.വിജയന്‍, എസ്.പി. കെ.യു. കുര്യാക്കോസ്, പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അനില്‍ ശ്രീനിവാസ്, പദ്ധതി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: വിദ്യാഭ്യാസ മന്ത്രി

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?