Sreeramakrishnan , kerala speaker, sreeramakrishnan, spectacles, price, controversy, kk shylaja, treatment, private hospital, 
in ,

വീണ്ടും കണ്ണട വിവാദം; സ്പീക്കറുടെ കണ്ണടയുടെ വില 49,900 രൂപ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുടർന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ( Sreeramakrishnan ) കണ്ണട വിവാദത്തില്‍ ഉൾപ്പെട്ടു. കണ്ണട വാങ്ങുന്നതിനായി 49,900 രൂപ ശ്രീരാമകൃഷ്ണന്‍ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയതാണ് പുതിയ വിവാദത്തിന് കാരണം.

കൂടാതെ ചികില്‍സ ചെലവിനത്തില്‍ 4,25,594 രൂപ സ്പീക്കര്‍ കൈപ്പറ്റിയിട്ടുണ്ട്. ലെന്‍സിനായി ഏകദേശം 45000 രൂപയും ബാക്കി ഫ്രെയിമിനായുമാണ് ശ്രീരാമകൃഷ്ണന്‍ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നത്.

അതേസമയം, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇൗ കണ്ണട വാങ്ങിയതെന്ന് സ്പീക്കര്‍ പ്രതികരിച്ചു. വിവരവകാശരേഖ നിയമപ്രകാരമാണ് ശ്രീരാമകൃഷ്ണന്റെ ചികില്‍സാ ചെലവുകള്‍ പുറത്ത് വന്നത്.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് 4,25,594 രൂപ അദ്ദേഹം കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ എന്ത് രോഗമാണെന്ന് രേഖയില്‍ വ്യക്തമാക്കിയിട്ടില്ല. ഒരു സ്വകാര്യ വാര്‍ത്ത ചാനലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കണമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ വിവാദം ഉടലെടുത്തത്. ഒരു നിയമസഭാംഗത്തിന് ഒരു കാലയളവില്‍ ഒരു കണ്ണട വാങ്ങാന്‍ അവകാശമുണ്ടെന്നും കഴിഞ്ഞ ടേമില്‍ കണ്ണട വാങ്ങിയിരുന്നില്ലെന്നും സ്പീക്കര്‍ ജി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ലോങ് സൈറ്റും ഷോര്‍ട്ട് സൈറ്റും ഉള്ളതിനാൽ വായിക്കാനും നടക്കാനും മറ്റും ബുദ്ധിമുട്ട് വന്നതോടെ ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കണ്ണട വാങ്ങിച്ചതായി അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം നല്ല ലെന്‍സാണ് വാങ്ങിയതെന്നും എന്നാൽ എന്തുകൊണ്ട് അതിന് ഇത്ര വിലയായി എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രെയിമിന് 5,000 രൂപയില്‍ കൂടരുതെന്ന് താന്‍ നിബന്ധന വച്ചിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ വന്‍തുക കണ്ണട വാങ്ങുന്നതിന് മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് ആയി കൈപ്പറ്റിയത് നേരത്തെ തന്നെ വിവാദമായിരുന്നു. കണ്ണട വാങ്ങാനായി ഏകദേശം 28,000 രൂപയാണ് കെ കെ ശൈലജ സർക്കാരിൽ നിന്ന് കൈപ്പറ്റിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല

mustard seeds, biofuel,  flight, world’s first biofuel flight , US,  Australia,   Melbourne ,15-hour trip,Guardian ,reported ,brassica carinat, Qantas , industrial type ,mustard ,seed, carbon emissions,Boeing Dreamliner 787-9, Los Angeles ,trans-Pacific biofuel flight, trip ,reduced,usual flight ,route,

കടുകിൽ നിന്ന് ജൈവ ഇന്ധനം; ആദ്യ വിമാനയാത്ര വിജയകരം