സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ കൊച്ചിയിൽ; ആവേശത്തോടെ നഗരം 

കൊച്ചി: കൊച്ചിയുടെ സ്വന്തം ഐ.ഡി.ബി.ഐ ഫെഡറല്‍ സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ [ Spice Coast Marathon ]  ഞായറാഴ്ച രാവിലെ 4 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തോണ്‍ വില്ലിങ്ങ്ടണ്‍ അയ്ലണ്ടിലെ കെ.കെ പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോപ്ലെക്‌സില്‍ നിന്ന് ആരംഭിക്കും.

42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണ്‍ രാവിലെ 4 മണിക്ക് നേവല്‍ എന്‍.സി.സി വോളന്റിയര്‍ ഇഞ്ചാര്‍ജ് ലെഫ്റ്റനന്റ് കേണല്‍. അശ്വന്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. 21 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ രാവിലെ 5 മണിക്ക് മേയര്‍ സൗമിനി ജെയിനും 8 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫണ്‍ റണ്‍ രാവിലെ 7.30ന് എം.എല്‍.എ ഹൈബി ഈഡനും ഫ്‌ളാഗ് ഓഫ് ചെയ്യും.

സോള്‍സ് ഓഫ് കൊച്ചിന്‍, കൊച്ചി നഗരസഭ, കെ.എം.ആര്‍.എല്‍, ഡി.ടി.പി.സി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തോണിന്റെ മുഖ്യ പ്രായോജകര്‍ ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യുറന്‍സാണ്.

മാരത്തണിലെ ഓട്ടക്കാരുടെ ആരോഗ്യ സുരക്ഷയ്ക്കായി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്റ്റ്പിറ്റലില്‍ നിന്ന് 17 ഡോക്ടര്‍മാരും ആധുനിക സചീകരണങ്ങളുള്ള 6 ആംബുലന്‍സുകളുടെ സേവനവും ലഭ്യമായിരിക്കും. മത്സരാര്‍ത്ഥികളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുവാനായി 2 കി.മി ചുറ്റളവില്‍ 15 എയ്ഡ് സ്റ്റേഷനുകളിലായി വെള്ളം, എനര്‍ജി ഡ്രിങ്ക്‌സ്, ബിസ്‌കറ്റുകള്‍, പഴം, പീനട്ട് കാന്റീസ്, ഉപ്പ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

ഗതാഗതനിയന്ത്രണത്തിനായി കേരള പോലിസില്‍ നിന്ന് 150ല്‍ പരം പേരുടെ സേവനവും ഉണ്ടാകും. 600ല്‍ അധികം സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തം ഓരോ റണ്ണേര്‍സിനേയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. മാരത്തണിന് ശേഷം പ്രഭാത ഭക്ഷണം ഉണ്ടാകും. മാരത്തണ്‍ അഞ്ചാം എഡിഷനില്‍ ഫുള്‍ മാരത്തോണില്‍ 350 പേരും, ഹാഫ് മാരത്തണില്‍ 1700 പേരും ഫണ്‍ റണ്ണില്‍ 2500 ഓളം പേരും പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നല്ല ആരോഗ്യത്തിനും ജീവിതശൈലിക്കുമായി 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി 

ലുലു സൈബര്‍ ടവര്‍ നവകേരള നിര്‍മിതിക്കുള്ള മികച്ച തുടക്കം: മുഖ്യമന്ത്രി