സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന്‍ ആരംഭിച്ചു

ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബും സംയുകതമായി സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തോണ്‍ 2018

 

കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബും സംയുകതമായി സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തോണ്‍ 2018 നുള്ള രജിസ്റ്റ്രേഷന്‍ ആരംഭിച്ചു. 2014ല്‍ ആരംഭിച്ച മാരത്തോണിന്‍റെ 5-ം പതിപ്പാണ് 2018 നവംബര്‍ 11ന് നടക്കുന്നത്.

യു എസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോസ്റ്റണ്‍, ലണ്ടണ്‍ തുടങ്ങിയ രാജ്യാന്തര മാരത്തോകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

മാരത്തോണില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം അയ്യായിരത്തില്‍ പരം പേരാണ് മരത്തോണില്‍ പങ്കെടുത്തത്. മുന്‍ വര്‍ഷത്തെ പോലെ തന്നെ വില്ലിങ്ങ്ടണ്‍ ഐലന്‍റിലെ കെ.കെ പ്രേമചന്ദ്രന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നിന്നായിരിക്കും മാരത്തോണിന്‍റെ തുടക്കവും സമാപനവും.

42.1 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍, 21 കി. മീ ഹാഫ് മാരത്തോണ്‍, 8 കി. മീ ഫാമിലി റണ്‍, 21 കി. മീ കോര്‍പ്പറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മാരത്തോണ്‍ നടക്കുന്നത്.

ആദ്യ മൂന്ന് വിഭാഗങ്ങക്ക് 1200, 900, 500 എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീസ് കൂടാതെ 7500 രൂപയാണ് ഹാഫ് മാരത്തോണ്‍ കോപ്പറേറ്റ് റിലേ രജിസ്ട്രേഷന്‍ ഫീസ്. നാലു വിഭാഗങ്ങളിലായി 30 വിജയികള്‍ക്ക് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സമ്മാനം നല്‍കും. ഓരോ വിഭാഗത്തിലും ജേതാക്കളാകുന്ന ആദ്യ മൂന്ന് പേര്‍ക്ക് മെഡലുകള്‍ നല്‍കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ: സാംസ്കാരിക പ്രവർത്തകർ

ആദ്യ നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കേസ്  ഇന്ത്യയിൽ