Spice coast Marathon, Sachin,
in

സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ സച്ചിന്‍ ഫ്ലാഗ് ഓഫ്‌ ചെയ്യും

കൊച്ചി: കൊച്ചിയുടെ സ്വന്തം ഐ.ഡി.ബി.ഐ ഫെഡറല്‍ സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ (Spice coast Marathon) നവംബര്‍ 12 ഞായറാഴ്ച്ച നടക്കും. 4000-ല്‍ അധികം പേര്‍ പങ്കെടുക്കുന്ന മാരത്തോണ്‍ ക്രിക്കറ്റ്ഇതിഹാസം സച്ചിന്‍ (Sachin) ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ്‌ ചെയ്യും.

മൂന്ന്‌ വിഭാഗങ്ങളിലായി നടക്കുന്ന സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ വില്ലിങ്ങ്ടണ്‍ അയലന്റിലെ കെ.കെ പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോപ്ലെക്‌സില്‍ നിന്ന് ആരംഭിക്കും.

42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണ്‍ രാവിലെ 4 മണിക്കും 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ രാവിലെ 5 മണിക്കും 8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫാമിലി റണ്‍ രാവിലെ 7 മണിക്കുംആരംഭിക്കും.

42 കിലോമീറ്റര്‍ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണ്‍ വില്ലിങ്ങ്ടണ്‍ അയലന്റില്‍ നിന്ന് മട്ടാഞ്ചേരി പാലം വഴി തോപ്പുംപടി, വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, വെണ്ടുരുത്തിപാലം, തേവരറോഡ്, ദര്‍ബാര്‍ഹാള്‍ റോഡ്, തേവര വഴി തിരിച്ച്‌ വില്ലിങ്ങ്ടണ്‍ അയലന്റില്‍ എത്തിച്ചേരും.

21.1കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ വില്ലിങ്ങ്ടണ്‍ അയലന്റില്‍ നിന്ന്‌ വെണ്ടുരുത്തിപാലം, റോഡ്, ദര്‍ബാര്‍ ഹാള്‍ റോഡ്, തേവര വഴി തിരിച്ച്‌ വില്ലിങ്ങ്ടണ്‍ അയലന്റില്‍ എത്തിസച്ചേരും.

മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ റേസ്‌കിറ്റും റണ്ണിങ്ങ് ബിബ്‌സും നവംബര്‍ 11ന് കൊച്ചി ആര്‍.എസ്.സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 6.30 വരെ നടക്കുന്ന റണ്‍ എക്‌സ്‌പോയില്‍ നിന്ന്‌ ലഭിക്കുന്നതാണ്.

സോള്‍സ് ഓഫ് കൊച്ചിന്‍, കൊച്ചി നഗരസഭ, കെ.എം.ആര്‍.എല്‍, ഡി.ടി.പി.സി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തോണിന്റെ മുഖ്യ പ്രായോജകര്‍ ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യുറന്‍സാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

cholera, diagnosis, prevention, DMO, treatment, rehydration, fluids, disease, death, oral rehydration salts, ORS, ORS solution,

കോളറ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം: ഡിഎംഒ

Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

വ്യാജരേഖ ചമച്ച്‌ ഭൂമി കയ്യേറി: എം പിയുടെ പട്ടയം റദ്ദാക്കി