ഏലക്കായിലെ കീടനാശിനി സാന്നിദ്ധ്യം കർഷകർക്ക് സ്പൈസസ് ബോര്‍ഡ് ലാബുകളില്‍ പരിശോധിക്കാം 

ഇടുക്കി: ഏലക്കായിലെ കീടനാശിനിയുടെ സാന്നിദ്ധ്യം പരിശോധിക്കാന്‍ സ്പൈസസ് ബോര്‍ഡ് ലാബുകളില്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കുമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു അറിയിച്ചു. പുറ്റടിയിലെ സ്പൈസസ് പാര്‍ക്കില്‍ ചെറുകിട സുഗന്ധവ്യഞ്ജന കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.

മൈലാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിലും പുറ്റടി സ്പൈസസ് പാര്‍ക്കിലുമായിരിക്കും പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നത്. കീടനാശിനി സാന്നിദ്ധ്യം പരിശോധിക്കാന്‍ സാമ്പിളുകള്‍ മറ്റ് സ്ഥലങ്ങളിലെ ലാബുകളില്‍ പോകുന്നതു മൂലമുള്ള ബുദ്ധിമുട്ട് കര്‍ഷകര്‍ക്ക് ഇതിലൂടെ ഒഴിവാകും.

കാര്‍ഷിക വ്യവസ്ഥിതിയുടെ നട്ടെല്ല് കര്‍ഷകരാണെന്ന് ചെയര്‍മാന്‍ സുഭാഷ് വാസു പറഞ്ഞു. കര്‍ഷകരുണ്ടെങ്കിലേ വ്യാപാരികളുണ്ടാകൂ. വ്യാപാരികള്‍ ഉണ്ടെങ്കിലെ കയറ്റുമതി ഉണ്ടാകൂ. അതിനാല്‍ പരസ്പര പൂരകമായ സഹകരണം ഈ വിഭാഗങ്ങള്‍ വഴിയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കൂട്ടായ ശ്രമത്തിനായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറിലധികം കര്‍ഷകര്‍ പങ്കെടുത്ത സംവാദത്തില്‍ സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ ബി രമാശ്രീ അധ്യക്ഷയായിരുന്നു. കര്‍ഷകര്‍ ഉയര്‍ത്തിയ സാങ്കേതിക ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട ചെയര്‍മാന്‍ എല്ലാ പ്രശ്നങ്ങള്‍ക്കും സമയബന്ധിതമായി പരിഹാരം കാണുമെന്ന് ഉറപ്പു നല്‍കി.  സുഗന്ധവ്യഞ്ജന കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നഴ്‌സിംഗ് കോളേജുകളുടെ വികസനത്തിന് 89.52 ലക്ഷം രൂപ

Train, Indian Railway, travel, IRCTC , food, complaints, live streaming , solution,

തീവണ്ടി യാത്രികരുടെ പരാതികൾക്ക് പരിഹാരമൊരുങ്ങുന്നു