spices, export, India , growth rate, gains, volume , value, performance, spices board, industry, foreign countries, demand, 
in ,

സുഗന്ധവ്യഞ്ജന കയറ്റുമതി; ആദ്യ മൂന്നു പാദത്തില്‍ 20 ശതമാനം വളര്‍ച്ച

കൊച്ചി: രാജ്യാന്തര വിപണിയിലെ മികച്ച ഡിമാന്‍ഡിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ( spices ) കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 13,167.89 കോടി രൂപ വിലമതിക്കുന്ന 7,97,145 ടണ്‍ സുഗന്ധവ്യഞ്ജനമാണ് രാജ്യത്തു നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12,607.46 കോടി രൂപ വിലമതിക്കുന്ന 6,63,247 ടണ്‍ സുഗന്ധവ്യഞ്ജനം കയറ്റുമതി ചെയ്തിരുന്നു.

മൂല്യത്തില്‍ നാലു ശതമാനവും അളവില്‍ 20 ശതമാനവുമാണ് വളര്‍ച്ച. മുന്‍ വര്‍ഷത്തെ കയറ്റുമതിയുടെ മൂല്യം 1880.02 ദശലക്ഷം ഡോളറായിരുന്നു. നടപ്പുവര്‍ഷം 2041.23 ദശലക്ഷം ഡോളറാണ് മൂല്യം. ഒന്‍പതു ശതമാനത്തിന്‍റെ വര്‍ധനയാണ് ഡോളര്‍ മൂല്യത്തിലുണ്ടായിരിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ചെറിയ ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി, കടുക്, അയമോദകം, ശതകുപ്പ, കസ്കസ്, എന്നിവയുടെ അളവിലും മൂല്യത്തിലുമുണ്ടായ മികച്ച വര്‍ധനയാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്.

മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി, പുതിന ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, ലേപനങ്ങള്‍ എന്നിവയുടെ കയറ്റുമതി അളവില്‍ ഗണ്യമായ വര്‍ധനയുണ്ടായി. അതേസമയം മുളക്, മല്ലി, പെരുംജീരകം, ജാതിക്ക, ചോളം എന്നിവയ്ക്ക് മൂല്യത്തിലാണ് വര്‍ധനയുണ്ടായത്.

കടുത്ത മത്സരം നേരിടുന്ന അന്താരാഷ്ട്രവിപണിയുടെ വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ടാണ് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ മികച്ച നേട്ടം കൈവരിച്ചതെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു. അന്താരാഷ്ട്ര വിപണയിലെ കര്‍ശനമായ ഗുണമേډ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുളക് പോലുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി അളവ് കൂടിയെങ്കിലും മൂല്യം കുറഞ്ഞു പോയതായി അദ്ദേഹം അറിയിച്ചു. കലുഷിതമായ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന രംഗമാണ് ഇതിനു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള വിപണിയില്‍ ഏറെ വിശ്വാസ്യതയുള്ളതാണ് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഗുണമേډയും സത്തും നഷ്ടപ്പെടാതെയുളള മൂല്യവര്‍ധിത ഉത്ന്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അളവിലും മൂല്യത്തിലും ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയത് ചെറിയ ഏലമാണ്. നടപ്പു സാമ്പത്തിക വര്‍ഷം 456.01 കോടി രൂപ വിലമതിക്കുന്ന 4180 ടണ്‍ ചെറിയ ഏലമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 297.80 കോടി രൂപയും 2910 ടണ്ണുമായിരുന്നു. അളവില്‍ 44 ശതമാനത്തിന്‍റെയും മൂല്യത്തില്‍ 53 ശതമാനത്തിന്‍റെയും വര്‍ധനയാണ് ഏലത്തിനുണ്ടായത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 3241.83 കോടി രൂപ മൂല്യമുള്ള 3,53,400 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷത്തില്‍ ഇത് യഥാക്രമം 3460.83 കോടി രൂപയും 2,60,250 ടണ്ണുമായിരുന്നു. ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ഉത്പന്നമാണ് ജീരകം.

അളവില്‍ 15 ശതമാനവും മൂല്യത്തില്‍ 19 ശതമാനവുമാണ് ജീരകത്തിന്‍റെ കയറ്റുമതി വളര്‍ച്ച. മുന്‍ വര്‍ഷത്തെ അളവായ 91,024 ടണ്ണില്‍ നിന്ന് 1,04,260 ടണ്ണായും മൂല്യം 1480.79 കോടിയില്‍ നിന്ന് 1761.70 കോടിയായും വളര്‍ച്ച രേഖപ്പെടുത്തി.

പുതിന ഉത്പന്നങ്ങള്‍ക്ക് അളവില്‍ 11 ശതമാനത്തിന്‍റെയും മൂല്യത്തില്‍ 35 ശതമാനത്തിന്‍റെയും വര്‍ധന രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ കയറ്റുമതി അളവില്‍ 14,850 ടണ്ണും മൂല്യത്തില്‍ 1645.55 കോടി രൂപയുമായിരുന്നു. ഇക്കുറി അത് 16,500 ടണ്ണും 2220.36 കോടി രൂപയുമായി വര്‍ധിച്ചു.

മുന്‍ വര്‍ഷത്തെ വെളുത്തുള്ളി കയറ്റുമതി അളവില്‍ 92 ശതമാനത്തിന്‍റെ വര്‍ധനയാണ് നടപ്പു വര്‍ഷത്തെ ആദ്യ മൂന്നുപാദത്തില്‍ രേഖപ്പെടുത്തിയത്. ഇക്കുറി 255.58 കോടി രൂപ വിലവരുന്ന 37,830 ടണ്‍ വെളുത്തുള്ളി കയറ്റുമതി ചെയ്തു.

കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ 196.06 കോടി രൂപ വില മതിക്കുന്ന 19,729 ടണ്‍ വെളുത്തുള്ളിയാണ് കയറ്റുമതി ചെയ്തത്. മൂല്യത്തില്‍ 30 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ കറിപ്പൊടി/ പേസ്റ്റ് എന്നിവയുടെ അളവില്‍ 9 ശതമാനവും മൂല്യത്തില്‍ 10 ശതമാനവുമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. 517.52 കോടി വില മതിക്കുന്ന 25,200 ടണ്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് യഥാക്രമം 23,027 ടണ്ണും 468.35 കോടി രൂപയുമായിരുന്നു.

നടപ്പു വര്‍ഷത്തില്‍ 1873.22 കോടി രൂപ വിലവരുന്ന 12,700 ടണ്‍ സുഗന്ധവ്യഞ്ജന എണ്ണയും ലേപനങ്ങളുമാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇത് 9251 ടണ്ണും 1695.17 കോടി രൂപയുമായിരുന്നു. അളവില്‍ 37 ശതമാനവും മൂല്യത്തില്‍ 11 ശതമാനത്തിന്‍റെ വര്‍ധനയുമാണ് ഈ ഉത്പന്നങ്ങള്‍ കൈവരിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പു‍ഴ: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി; എവി ജോ​ര്‍​ജി​ന്‍റെ സ്ഥ​ലംമാ​റ്റത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍

UST Global ,Celebrates ,Family Day , Thiruvananthapuram Centre ,  annual event ,organized ,company, Colors team,Saturday, UST Global campus, families. 

യു എസ് ടി ഗ്ലോബൽ വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു