Spielberg ,Indiana Jones , director,woman, Harrison Ford ,Indiana ,Spielberg's wife, Kate, Temple of Doom, Steven Spielberg , lead role , Indiana Jones movie , fans,,casting ,actress ,famous, Harrison Ford,
in , ,

ലിംഗ നീതിക്കായി വീണ്ടും സ്പിൽബെർഗ്; ഇന്ത്യാനാ ജോൺസ്‌ ജൊവാൻ ആകുന്നു

ഹാരിസൺ ഫോർഡ് ടൈറ്റിൽ റോളിൽ വന്ന ഇന്ത്യാന ജോൺസ്‌ പരമ്പരയിലെ അടുത്ത ചിത്രം ഒരുക്കുന്നതിനെപ്പറ്റിയാണ് സംവിധായകനായ സ്റ്റീവൻ സ്പിൽബെർഗിന്റെ ( Steven Spielberg ) ഇപ്പോഴത്തെ ചിന്ത. മുഖ്യ കഥാപാത്രമായി അദ്ദേഹം മനസ്സിൽ കരുതുന്നത് ഒരു പുരുഷനെയല്ല, മറിച്ച് സ്ത്രീയെ ആണെന്ന് മാത്രം.

എന്നാൽ ഹാരിസൺ ഫോർഡ് അവതരിപ്പിച്ചു പോരുന്ന ക്ലാസ്സിക് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏതു നടിയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഫോർഡ് തകർത്തഭിനയിച്ച വേഷത്തിൽ മറ്റൊരാളെ, അതുമൊരു സ്ത്രീ കഥാപാത്രത്തെ കാസ്റ്റ് ചെയ്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തിനെക്കുറിച്ച് സ്പിൽബർഗിനു നന്നായിട്ടറിയാം.

എന്നാൽ ഇന്ത്യാന ജോൺസ്‌ എന്ന ക്ലാസ്സിക് ആർക്കിയോളജിക്കൽ സാഹസികതയ്ക്ക് പുതിയൊരു രൂപവും ഭാവവും നൽകേണ്ട സമയമായെന്നാണ് അദ്ദേഹം കരുതുന്നത്.” ജോൺസ്‌ എന്ന പേരുമാറ്റി ജൊവാൻ എന്നിടും. അതിലൊരു തെറ്റുമില്ല”- അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യാന ജോൺസ്‌ പരമ്പരയിലെ അഞ്ചാമത് ചിത്രം വരുന്ന ഏപ്രിലിൽ തുടങ്ങാനാണ് പദ്ധതി. ഹാരിസൺ ഫോർഡിന്റെ അവസാന ഇന്ത്യാന ജോൺസ്‌ വേഷമായിരിക്കും അതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

എന്നാൽ അതിനു ശേഷവും ആ സീരീസിൽ ചിത്രങ്ങളുണ്ടാവും. ജോൺസുമായി മുന്നോട്ടു പോകണോ ജൊവാൻ വേണോ എന്ന കാര്യത്തിൽ അതിനു ശേഷമാണ് ഒരു തീരുമാനം ഉണ്ടാവുക. എന്തായാലും ലിംഗ നീതിയെപ്പറ്റിയും തുല്യതയെക്കുറിച്ചുമുള്ള ചർച്ചക്ക് അത് മറ്റൊരു തുടക്കമാകും.

സർഗാത്മകതയുടെ കാര്യത്തിൽ എന്നും അതിശയങ്ങൾ സമ്മാനിച്ചിട്ടുള്ള ആളാണ് ജുറാസിക് പാർക്കും ഷിൻഡ്‌ ലേർസ് ലിസ്റ്റും ഉൾപ്പെടെ വിസ്മയം ജനിപ്പിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ മഹാനായ ഈ ചലച്ചിത്രകാരൻ. പല കാര്യങ്ങളിലും വ്യത്യസ്തനാണ് സ്പിൽബെർഗ്.

തുല്യ ജോലിക്കു തുല്യ വേതനം നൽകണം എന്ന ചിന്താഗതി തന്നെ പ്രധാനം. സിനിമാ രംഗത്ത് അതൊരു ചെറിയ കാര്യമല്ല. റെഡി പ്ലെയർ വണ്ണിൽ ബ്രിട്ടീഷ് നടി ഒലിവിയ കൂക്കിനും റ്റിയ ഷെരിഡാനും ഒരേ പ്രതിഫലമാകണം നൽകേണ്ടത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമൊന്നും ഇല്ലായിരുന്നു. അതേപോലെ പോസ്റ്റിൽ ടോം ഹാങ്ക്സിനും മെറിൽ സ്ട്രിപ്പിനും ഒരേ പ്രതിഫലം നൽകി.

സ്പിൽബെർഗിനെ സ്വാധീനിച്ച വനിതകൾ 

Spielberg ,Indiana Jones , director,woman, Harrison Ford ,Indiana ,Spielberg's wife, Kate, Temple of Doom, Steven Spielberg , lead role , Indiana Jones movie , fans,,casting ,actress ,famous, Harrison Ford,

ലിംഗ നീതിക്കു വേണ്ടിയുള്ള ‘ദ ടൈം ഈസ് അപ്പ്’ കാമ്പയിനിൽ സജീവമായി ഇടപെട്ടു പ്രവർത്തിച്ചിട്ടുള്ള 71-കാരനായ സ്പിൽബെർഗിനെ സംബന്ധിച്ച് ഇത്തരം സ്ത്രീപക്ഷചിന്തകൾ പുതിയതൊന്നുമല്ല. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി അമ്മ ലിയാ ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കഴിഞ്ഞ വർഷം തൊണ്ണൂറ്റിയേഴാമത്തെ വയസ്സിൽ അവർ ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞു. ഓഫീസും ജോലിയും മാത്രമായി നടന്ന പിതാവിന്റെ അസാന്നിധ്യത്തിൽ അവർ ഒറ്റക്കാണ് മൂന്നു മക്കളെയും വളർത്തി വലുതാക്കിയത്.

“വളരെ കരുത്തുള്ള ഒരു സ്ത്രീയായിരുന്നു എന്റെ അമ്മ. എന്തിലും അവർക്കൊരു അഭിപ്രായമുണ്ടായിരുന്നു. ദൃഢമായ ശബ്ദത്തിൽ തന്നെ അവരത് പറഞ്ഞു.”

അമ്മയെപ്പോലെ തന്റെ ഭാര്യയും അസാധാരണ കരുത്തുള്ള സ്ത്രീ തന്നെയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1984-ൽ ഇന്ത്യാന ജോൺസിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനായി വന്നതായിരുന്നു കേറ്റ് കേപ്‌ഷാ എന്ന നടി.

അന്ന് മുതലേ ഇരുവരും തമ്മിൽ അടുപ്പമായി.1991-ൽ സ്പിൽബെർഗ് അവരെ തന്റെ ജീവിത സഖിയാക്കി മാറ്റി. ജീവിതത്തിൽ ഇത്തരം സ്ത്രീകളുടെ സ്വാധീനം അനുഭവിക്കാനാവുന്നത് ഭാഗ്യമാണെന്നാണ് സ്പിൽബർഗിന്റെ അഭിപ്രായം.

വർക്കഹോളിക്കായ സ്പിൽബർഗ്Steven Spielberg , shooting site

താനൊരു വർക്കഹോളിക്കാണെന്നും സ്പിൽബർഗ് പറയുന്നു. ജോലിയോട് വല്ലാത്തൊരു അഡിക്ഷനാണ്. ജാസും ഇ ടി യും ജുറാസ്സിക് പാർക്കും ഷിൻറ്റ്‌ലേഴ്‌സ് ലിസ്റ്റും സേവിങ് പ്രൈവറ്റ് റിയാനും ഉൾപ്പെടെ മുപ്പത്തഞ്ചോളം ചിത്രങ്ങൾ ഇതിനോടകം സ്പിൽബർഗ് സംവിധാനം ചെയ്തു.

ബാക് റ്റു ദി ഫ്യൂച്ചറും മെൻ ഇൻ ബ്ലാക്കും ട്വിസ്റ്ററും അടക്കം എൺപതോളം ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം. പുതിയ ചിത്രം ഒരു സയൻസ് ഫിക്ഷൻ അഡ്വഞ്ചർ സിനിമയാണ്. മാർക്ക് റിലാൻസ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വെർച്വൽ റിയാലിറ്റി ലോകത്തെ അത്ഭുതങ്ങൾ അനാവരണം ചെയ്യുന്നു.

സമീപ ഭാവിയിൽ തന്നെ സൈബർ സ്പേസ് അതിന്റെ ത്രിമാന സാധ്യതകൾ ഉപയോഗപ്പെടുത്തി തുടങ്ങുമെന്ന് അദ്ദേഹം കരുതുന്നു. വെർച്വൽ ചാറ്റ് റൂമുകളിൽ ചാറ്റ് ചെയ്യാനിരിക്കുന്ന നിങ്ങൾക്ക് ഒപ്പമിരുന്നു ചാറ്റ് ചെയ്യുന്നവരുടെ ഹസ്ത ദാനമോ ആലിംഗനമോ അനുഭവിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സാങ്കേതിക വിദ്യ അത്രമാത്രം നമ്മെ കീഴടക്കുകയാണ്. എന്നാൽ ഇത്തരം സാങ്കേതിക വിദ്യകളിൽ അഭിരമിക്കുന്നയാളാണ് അദ്ദേഹമെന്ന് തെറ്റിദ്ധരിക്കേണ്ട. “ഞാൻ ഫേസ്ബുക്കിലില്ല. ട്വിറ്റർ, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും എനിക്കില്ല. എന്നാൽ അഡിക്ഷൻ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. എന്റെ ഫോണിലുള്ള ചില ഗെയിമുകളോട് എനിക്ക് വല്ലാത്ത അഡിക്ഷനാണ്. മറ്റൊന്ന്, ഏതു സമയവും ഞാൻ മെസ്സേജുകൾ നോക്കിക്കൊണ്ടിരിക്കും. കൈവശം ഫോൺ ഇല്ലാതിരിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ ആവില്ല.”

സ്പിൽബെർഗിന്റെ കുടുംബം

Spielberg , family

എന്നാൽ ജോലിയോടുള്ള ഈ അമിത ഭ്രമം കുടുംബത്തോടൊപ്പം സമയം ചിലവഴിയ്ക്കുന്നതിന് തടസ്സമായിട്ടില്ലെന്നു അദ്ദേഹം പറയുന്നു. 27 വയസ്സുള്ള സാഷ, 21 കാരി ദെസ്ത്രി , 26 കാരൻ സ്വെയർ എന്നിവരോടൊപ്പം 29 ഉം 22 ഉം വയസ്സുള്ള തിയോ, മൈക്കേല എന്നീ ദത്തുമക്കളും അടങ്ങിയതാണ് സ്പിൽബർഗിന്റെ കുടുംബം.

ആമി ഇർവിങ് എന്ന നടിയുമായുള്ള ആദ്യ വിവാഹത്തിലെ മാക്സും കേറ്റിന്റെ ആദ്യ വിവാഹത്തിലെ മകൾ ജെസ്സിക്കയും കൂടിയാകുമ്പോൾ കുടുംബത്തിന്റെ വലിപ്പം കൂടുകയായി.

“ഞാൻ കഠിനമായി അധ്വാനിക്കുന്നു. വളരെ കുറച്ചു നാളുകളാണ് ഇക്കാലമത്രയും ജോലിയിൽ നിന്ന് വിട്ടു നിന്നിട്ടുള്ളത്. കുടുംബത്തോടൊപ്പമുണ്ടാകാനാണ് അങ്ങിനെ ചെയ്തത്. കുട്ടികൾ വളരുന്ന പ്രായത്തിൽ അവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്.” അദ്ദേഹം വ്യക്തമാക്കുന്നു

ലണ്ടൻ രണ്ടാം വീട്

Britain's Queen Elizabeth talks to recipients of new "Motability" vehicles during a ceremony in Windsor Castle, Windsor April 25, 2017. REUTERS/Richard Pohle/Pool - RTS13VIO

“ക്യാമറക്കു പിന്നിലുള്ള കാലം മിക്കവാറും യുകെയിലാണ് ചിലവഴിച്ചത്. ഇന്ത്യാന ജോൺസ്‌ പരമ്പരയിലെ റൈഡേഴ്‌സ് ഓഫ് ദ ലാസ്റ്റ് ആർക്കും ഹെർട്സും റെഡി പ്ലേയർ വണ്ണുമെല്ലാം ചിത്രീകരിച്ചത് അവിടെത്തന്നെ. പുതിയ ഇന്ത്യാന ചിത്രത്തിന്റെ ചിത്രീകരണത്തിനും അവിടെ എത്തുന്നുണ്ട്. ഇവിടേക്കുള്ള തിരിച്ചു വരവ് ഞാൻ ഇഷ്ടപ്പെടുന്നു. ശരിക്കും ഇതെന്റെ രണ്ടാം വീട് തന്നെ.”- അദ്ദേഹം പറയുന്നു.

2001-ൽ ബ്രിട്ടീഷ് സർക്കാർ നൈറ്റ് ഹുഡ് ബഹുമതി നൽകി സ്പിൽ ബെർഗിനെ ആദരിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ രാജകുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2011-ൽ വിന്റ്സർ കാസിലിൽ വാർ ഹോഴ്സിന്റെ പ്രിവ്യു പ്രദര്ശനത്തിന് വന്നപ്പോൾ രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയാണ്‌ അതിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഏതാണ്ട് ഒരു ദിവസത്തിന്റെ പകുതിയോളം രാജ്‌ഞിയുമൊത്ത് ചിലവഴിക്കാൻ അവസരം ലഭിച്ചു. നൈറ്റ് ബഹുമതിയെക്കാൾ വിലപ്പെട്ടതായി കണക്കാക്കുന്നതും അവിസ്മരണീയമായ ആ കൂടിക്കാഴ്ച തന്നെ.” അദ്ദേഹം പറയുന്നു.

കടപ്പാട്: ദ സൺ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-april-9-2018

മെഡിക്കൽ മാനേജ്മെന്റും വിദ്യാർത്ഥികളും

Baby wipes , ,life-threatening food allergies, Study , peanut butter, soap, nuts, eggs , soy, new research ,allergies  babies, parents, protective fatty barrier , US researchers , mice, 

ബേബി വൈപ്സും കുഞ്ഞുങ്ങളിലെ അലർജിയും; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ