സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെലക്ഷൻ ട്രയൽസ് ജനുവരി 18 മുതൽ 

തിരുവനന്തപുരം: തിരുവനന്തപുരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ട്രെയിനിങ് സെന്ററിനു കീഴിലെ വിവിധ  സ്‌കീമുകളിൽ 2019-20 ലേക്കു പ്രവേശനം നേടുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 18 മുതൽ 24 വരെ കാര്യവട്ടം ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ  എഡ്യൂക്കേഷൻ ക്യാമ്പസ്സിൽ നടക്കും.

അത്ലറ്റിക്സ്, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, സ്വിമ്മിങ്, തയ്ക്ക്വണ്ടോ, വോളീബോൾ എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബോക്സിങ്, ഹാൻഡ്ബാൾ, കബഡി എന്നീ ഇനങ്ങളിൽ പെൺകുട്ടികൾക്കും ആയിരിക്കും സെലക്ഷൻ. വ്യക്തിഗത വിഭാഗത്തിൽ 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കും ടീം വിഭാഗത്തിൽ 10 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കും സായി ട്രെയിനിങ് സെന്ററിലേക്കുള്ള  ട്രയൽസിൽ പങ്കെടുക്കാം.

ജില്ലാ- സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ദേശീയ സംസ്ഥാന തലത്തിൽ മെഡൽ നേടിയവർക്ക് മുൻഗണന ഉണ്ടായിരിക്കും.   സബ് ജൂനിയർ, ജൂനിയർ, സീനിയർ, യൂത്ത് വിഭാഗങ്ങളിൽ ദേശീയ തലത്തിൽ നാലാം സ്ഥാനം വരെ നേടിയ   12 നും 25 നും മദ്ധ്യേ  പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  സെന്റർ  ഓഫ് എക്സലൻസ് സ്കീമിലേക്ക് അപേക്ഷിക്കാം. 185 സെ.മി മുകളിൽ ഉയരമുള്ള ആൺകുട്ടികൾക്കും 170 സെ.മി മുകളിൽ ഉയരമുള്ള പെൺകുട്ടികൾക്കും വോളിബോളിൽ  പ്രത്യേക പരിഗണന ലഭിക്കും.

ബോക്സിങ്, തയ്ക്ക്വണ്ടോ എന്നിവയിൽ കൂടുതൽ ഭാരവും ഉയരവും ഉള്ളവർക്ക് മുൻഗണന നൽകും. തയ്ക്ക്വണ്ടോ, വോളീബോൾ (18-01-2019)   സൈക്ലിംഗ്, കബഡി (19-01-2019) ബോക്സിങ്, ജിംനാസ്റ്റിക്സ് (21-01-2019)   സ്വിമ്മിങ് (21-01-2019, 22-01-2019) അത്ലറ്റിക്സ് (22-01-2019, 23-01-2019) ഹാൻഡ് ബോൾ (24-01-2019) എന്നീ തീയതികളിലായിരിക്കും സെലക്ഷൻ.

ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മെറിറ്റ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് , റേഷൻ കാർഡ് (എന്നിവയുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ കോപ്പിയും),  സ്പോർട്സ് കിറ്റ്, അഞ്ചു പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം രാവിലെ ഏഴു മണിക്ക് മുകളിൽ പറഞ്ഞ തീയതികളിൽ എൽ എൻ സി പി ഇ ക്യാമ്പസിലെ അതാതു ഗ്രൗണ്ടുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2415401.

കായിക മേഖലയിൽ കഴിവുള്ള കുട്ടികളെ  കണ്ടെത്തി  പരിശീലിപ്പിച്ചു അന്തർദേശീയ ദേശീയ തലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തിയുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്ലിന്‍റ്  പെയിന്‍റിംഗ് മത്സരം: 116 രാജ്യങ്ങളില്‍നിന്ന് എന്‍ട്രികള്‍

പുതുമുഖം സയ ഡേവിഡ് പ്രണവിന്റെ നായിക