സ്പോര്‍ട്സ്  ലൈഫ് ഫിറ്റ്നസ് സെന്‍റര്‍ സജ്ജമായി

തിരുവനന്തപുരം: കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും  ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമാക്കിയ ‘ഓപ്പറേഷന്‍ ഒളിമ്പിയ’ക്കും ഊന്നല്‍ നല്‍കി  ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി നാല് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വ്യവസായ- കായിക- യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ ഇ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

വിഎസ് ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കായിക യുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ ജയതിലക്, കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബേക്കര്‍,  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡി മോഹനന്‍,  കായിക എഞ്ചിനിയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ മോഹന്‍ കുമാര്‍ എന്‍. എന്നിവര്‍ പങ്കെടുക്കും.

സ്റ്റേഡിയത്തില്‍  നിലവിലുള്ള  രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററിന്‍റെ മുകളിലത്തെ നിലയിലുള്ള 337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.  ഈ സെന്‍ററില്‍ ശീതീകരണ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, ചെയിഞ്ച് റൂമുകള്‍, വിശ്രമമുറികള്‍, ടോയിലറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 50 ലക്ഷത്തിലധികം രൂപ   ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക ഫിറ്റ്നസ് ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. 

ഓപ്പറേഷന്‍ ഒളിമ്പ്യ ഉള്‍പ്പെടെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഫിറ്റ്നെസ് സെന്‍റര്‍ കായിക കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സ്പോര്‍ട്സ് യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ പറഞ്ഞു.

ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം പരിശീലനം തേടുന്ന കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഫിറ്റ്നസ് സെന്‍റര്‍ പ്രയോജനകരമാകും. കായിക താങ്ങള്‍ക്ക് പ്രത്യേക ഫീസ് ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കും.  ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് ഹബ്ബിലെ  വേദികളില്‍ ദേശീയ മത്സരങ്ങളുടെ നടത്തിപ്പിന് ഭാവിയില്‍ ഈ ഫിറ്റ്നസ് സെന്‍റര്‍ ഒരു മുതല്‍ക്കൂട്ടാവും.

 ‘ഓപ്പറേഷന്‍ ഒളിമ്പിയ’ താരങ്ങള്‍ക്കും പ്രയോജനപ്രദമാകത്തക്കരീതിയില്‍ കേരളത്തിലെ ഒന്‍പത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളിലാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററുകളുടെ നിര്‍മ്മാണത്തിന് കായിക യുവജനകാര്യാലയം  നേതൃത്വം നല്‍കുന്നത്.

 അനുദിനം വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായി കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററുകള്‍  വിഭാവനം ചെയ്തിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോദി സർക്കാരിനെ പുറത്താക്കിയേ തീരൂ: ടീസ്റ്റ സെതൽവാദ് 

ആരോഗ്യജാഗ്രത പരിപാടിക്ക് ഫെബ്രുവരി 4 ന് തുടക്കമാവും