സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ തിങ്കളാഴ്ച 

തിരുവനന്തപുരം: കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കും ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലേക്കും 2019-20 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ജില്ലാതല സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 11, തിങ്കളാഴ്ച  നടക്കും. സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സെലക്ഷന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

 ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ. ക്ലാസ്സുകളിലേക്കാണ് പ്രവേശനം. അത് ലറ്റിക്സ് , ബാസ്കറ്റ് ബോള്‍, വോളിബോള്‍, തായ്ക്കൊണ്ടേണ്‍, റസലിങ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിങ്, ജൂഡോ എന്നീ കായിക ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ്.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനനതീയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലസംസ്ഥാനദേശീയ തലങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റുകളുമായി 11 തിയതി തിങ്കളാഴ്ച ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍  www.sportskerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകും

മൂന്ന് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 25.39 കോടി രൂപ