ആദ്യ ദേ​ശീ​യ കാ​യി​ക സ​ര്‍വ്വ​ക​ലാ​ശാ​ല​യ്ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

India , first sports university ,Manipur, President ,nod , cabinet's ordinance, set up , Imphal

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രഥമ ദേശീയ കായിക സര്‍വ്വകലാശാലയ്ക്ക് ( sports university ) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതോടെ മണിപ്പൂരിൽ രാജ്യത്തെ ആദ്യ കായിക സർവ്വകാലശാല സ്ഥാപിതമാകുമെന്ന് ഉറപ്പായി.

ഇതിനാവശ്യമായ 325.90 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സമ്മതമറിയിച്ചിട്ടുണ്ട്. മെയ് 23-ന് കേന്ദ്രസര്‍ക്കാര്‍ കായിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു.

രാജ്യത്തെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിക്കുന്ന കായിക സര്‍വ്വകാലശാല മണിപ്പൂരിലെ ഇംഫാലിലാണ് സ്ഥാപിതമാകുക.
India , first sports university ,Manipur, President ,nod , cabinet's ordinance, set up , Imphal
ഇതോടെ സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ടെക്നോളജി, സ്പോര്‍ട്സ് മാനേജ്മെന്‍റ്, സ്പോട്സ് കോച്ചിംഗ് തുടങ്ങിയ വിവിധ മേഖലകള്‍ കായിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകും.

കൂടാതെ വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ വിദഗ്ദ്ധ പരിശീലനവും ഈ സർവ്വകാല ശാലയിൽ നിന്ന് ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര തലത്തിൽ കായിക മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതാണ് കായിക സർവ്വകലാശാലയിലൂടെ ഇന്ത്യ പ്രവർത്തികമാക്കാനൊരുങ്ങുന്നത്.

2017-ൽ ദേശീയ കായിക സര്‍വ്വകലാശാല ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നു. 2014-15 കേന്ദ്രബജറ്റിൽ കായിക സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനെ പറ്റി പ്രഖ്യാപനമുണ്ടായിരുന്നു.
India , first sports university ,Manipur, President ,nod , cabinet's ordinance, set up , Imphal

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Fukuoka Prize , Teejan Bai ,Pandavani folk singer , India, japan,  winner , Arts and Culture Prize,recipient,cultures of Asia

ഇന്ത്യൻ നാടോടി ഗായികയ്ക്ക് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം

Vodafone Idea , Vodafone , seek, nod ,new name,general meeting,  Idea Cellular ,an extraordinary general meeting, 26 June ,shareholders, raise ,funds ,change, company, telecom

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകാൻ വോഡാഫോൺ ഐഡിയ