ദുരിതാശ്വാസ നിധിയിലേയ്ക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ 12 ലക്ഷം രൂപ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 12 ലക്ഷം രൂപ സംഭാവന ചെയ്തു. ഡയറക്ടർ ഡോ. ആശ കിഷോർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മെഡിക്കൽ സൂപ്രണ്ട് ഡോ. കവിത രാജു, പി.ആർ.ഒ. സ്വപ്ന വാമദേവൻ എന്നിവർ പങ്കെടുത്തു.

ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച അഞ്ചു ലക്ഷം രൂപയുടെ മരുന്നുകളും അവശ്യവസ്തുക്കളും കളക്ടറേറ്റിലെ കളക്ഷൻ സെന്ററിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യമായ മരുന്നുകളും ഇവർ ഡെപ്യൂട്ടി കളക്ടർ അനു. എസ്. നായർക്ക് കൈമാറി. സെക്യൂരിറ്റി ഓഫീസർ അനിൽ കുമാർ, പി.ആർ.ഒ സ്വപ്ന വാമദേവൻ, നഴ്‌സിങ് സൂപ്രണ്ട് സി. വത്സലകുമാരി എന്നിവർ സന്നിഹിതരായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനവും ദുരിതബാധിതർക്ക് താമസസൗകര്യവും ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡോക്ടർമാരും നഴ്‌സുമാരുമടക്കം 450 പേരുടെ സന്നദ്ധ സംഘത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സഹായ ഹസ്തവുമായി സ്പാനിഷ് വനിതയും

തിരുവനന്തപുരം ജില്ലയിൽ 68 ക്യാമ്പുകൾ; 5753 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ