Sree sakthi paper mill, waste, pollution, Periyar, health hazards, nuisance, petition, factory, chemicals, report, collector, meeting, chalakudy puzha
in , ,

ശ്രീശക്തി പേപ്പര്‍ മില്ലിലെ മാലിന്യ കൂമ്പാരം അധികൃതർ പരിശോധിച്ചു

എറണാകുളം: എടയാറിലുള്ള ശ്രീശക്തി പേപ്പര്‍മില്ലിലെ ( Sree sakthi paper mill ) മാലിന്യ കൂമ്പാരത്തിനെതിരെയുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സഥലത്തെത്തി പരിശോധന നടത്തി.

പൂട്ടിക്കിടക്കുന്ന ശ്രീശക്തി പേപ്പര്‍മില്ലിലെ മാലിന്യ കൂമ്പാരം പെരിയാറിന്റെ മലിനീകരണത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് അധികൃതർ പരിശോധന നടത്തിയത്.

മാലിന്യങ്ങള്‍ പെരിയാറിൽ കലരുന്നതിനാൽ നദിക്ക് ഇടക്കിടെ നിറം മാറ്റം സംഭവിക്കുന്നുണ്ട്. ഇതിനെ തുടർന്ന് മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പറവൂര്‍ തഹസില്‍ദാര്‍ എം.എ.ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ കമ്പനിയിലെത്തി പരിശോധന നടത്തിയത്.

വില്ലേജ്‌ ഓഫീസര്‍ ആന്റണി സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരും പരിശോധനയിൽ പങ്കെടുത്തിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

കളക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരിയാറിന്റെ തീരത്തുള്ള കമ്പനി വളപ്പില്‍ വര്‍ഷങ്ങളായി ടണ്‍ കണക്കിന് മാലിന്യങ്ങളാണ് കുന്നുകൂടി കിടക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ മാലിന്യം നീക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും കമ്പനി പിന്മാറിയിരുന്നു.

പെരിയാറിന് പുറമെ ചാലക്കുടി പുഴയടക്കം മലിനമാക്കിക്കൊണ്ട് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്‌ടിച്ചതിലൂടെയാണ് പേപ്പര്‍ നിര്‍മ്മാണ കമ്പനിയായ ശ്രീശക്തി മില്‍സ് കുപ്രസിദ്ധി നേടിയത്.

കമ്പനി ചാലക്കുടി പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതായി തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ലാബ് (നിസ്റ്റ്) 2012-ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോർട്ട് നൽകിയിരുന്നു.

കമ്പനിക്ക് സമീപത്തുള്ള പുഴയിലെ ഒരു ലിറ്റര്‍ ജലത്തില്‍ 5.99 മില്ലി ഗ്രാം എന്‍ഡോസള്‍ഫാന്റെ അംശം നേരത്തെ കണ്ടെത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ ലംഘിച്ച്‌ ചാലക്കുടിപ്പുഴയിലേയ്ക്ക് ഇപ്പോഴും വന്‍ തോതില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങുന്ന മാലിന്യം കമ്പനി പുറന്തള്ളുന്നുണ്ടെന്ന് ആരോപണമുണ്ട്.

കമ്പനിയുടെ മലിനീകരണത്തെ തുടർന്ന് കുടിവെള്ളത്തിന്റെ ആശ്രയം മലിനമാക്കപ്പെട്ടതിന് പുറമെ മലിനീകരിക്കപ്പെട്ട  പുഴകളിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളത്തിന്റെ PhD മൂല്യം പരിധിയില്‍ കൂടുതലായി.

ക്ലോറൈഡിന്റെ അളവ് വർദ്ധിച്ചതിന് പുറമെ ഇ-കോളിബാക്റ്റീരിയയുടെ സാന്നിധ്യവും വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Railway , Indian Railway , terminate, 13000 employees, long unauthorized leave, services, officials, train service, vacancy, press release, railway employees, metro service, job, campaign, awareness programme, efficiency,

അനധികൃതമായി നീണ്ട അവധിയെടുത്ത ജീവനക്കാരെ റെയിൽവേ പിരിച്ചു വിടാനൊരുങ്ങുന്നു

ക്വാറം തികയാത്തതിന് വിശദീകരണവുമായി കാനവും മേഴ്സിക്കുട്ടിയമ്മയും