Sreejeev, death, CBI, CBI probe, investigation, order, Sreejith, brother, strike, mother, Kerala, Govt, letter, secretariat, social media, private secretary, CM, chief minster, high court, murder, hospital, controversy, probe, police custody,
in ,

ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവ് കൈമാറി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ( Sreejeev ) മരണം സിബിഐ ( CBI probe ) അന്വേഷിക്കുമെന്ന് ഉറപ്പായി. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിജ്ഞാപനമിറങ്ങി.

ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. തുടർന്ന് ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി.

അതേസമയം, സിബിഐ അന്വേഷണം ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് 771 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് വ്യക്തമാക്കി. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ലെന്നും സർക്കാരിനു നേരത്തെ തന്നെ ഈ വിഷയത്തിൽ നടപടികളെടുക്കാമായിരുന്നു എന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേതെന്നും അന്വേഷണത്തിന്റെ വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് അറിയിച്ചു.

ശ്രീജീവിന്റെ മരണത്തില്‍ സിബിഐയ്ക്ക് അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ കേന്ദ്ര നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്റെ ഉത്തരവിനെതിരെ പോലീസ് സമ്പാദിച്ച സ്റ്റേ നീക്കാന്‍ വ്യാഴാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ അമ്മ സമർപ്പിച്ച ഹര്‍ജിയെ സർക്കാർ ഹൈക്കോടതിയില്‍ പിന്തുണച്ചിരുന്നു.

ശ്രീജിത്തിന്റെ സമരം അടുത്തിടെ സമൂഹമാധ്യങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് മുൻ സർക്കാരിനെതിരെയും നിലവിലെ സർക്കാരിനെതിരെയും ധാരാളം ആരോപണങ്ങൾ ഉയർന്നിരുന്നു.

ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, പാർവതി, ടൊവിനോ എന്നിവർക്ക് പുറമെ കായിക താരം സി കെ വിനീതും രണ്ട് വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവ് 2014 മെയ് 21-നാണ് മരണമടഞ്ഞത്. ശ്രീജീവിനെ പോലീസ് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,

കുറ്റപത്രം ചോർന്ന സംഭവം; ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല 

ബാര്‍ കോഴ റിപ്പോര്‍ട്ട്: മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്