Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin
in

ശ്രീജീവിന്റെ മരണം: അന്വേഷണം സിബിഐക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായിരുന്ന ശ്രീജീവ് ( Sreejeev ) പോലീസ് കസ്റ്റഡിയിലിരിക്കെ ( police custody ) മരണമടഞ്ഞ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് ( CBI ) വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ശ്രീജിവിന്റെ മരണമെന്നും അതിനാൽ അന്വേഷണം സിബിഐക്ക് വിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ സിബിഐ കൈകാര്യം ചെയ്യുന്ന കേസുകളുടെ ബാഹുല്യവും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം നടത്തുന്ന വാർത്ത പുറത്തു വന്നതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വിഷയം വൻ ചർച്ചയായി.

തുടർന്നാണ് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് കത്തയച്ചത്. എന്നാല്‍, ഈ ആവശ്യമുന്നയിച്ച്‌ കേരളം വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്നും സൂചനയുണ്ട്.

ശ്രീജിത്തിനെ പിന്തുണച്ച് ഒരു വിഭാഗം തിങ്കളാഴ്ച്ച സംഗമം നടക്കാനിരിക്കെയാണ് കേസ് സിബിഐക്ക് വിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 2014-ൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ശ്രീജീവ് മരണമടഞ്ഞു. പോലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്നാണ് ശ്രീജീവ് കൊല്ലപ്പെട്ടതെന്നാണ് സഹോദരനായ ശ്രീജിത്തിന്റെ ആരോപണം.

അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍ പോളി രംഗത്തെത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Manushi,Asia,smallest surviving baby,Rajasthan, Infant, weighing,chocolate bar ,survives,premature, born, underdeveloped, inspiring incident, surviving, pink of health, medical care, hospital, doctors, medical costs, Rs 1 lakh, discharged, Jivanta Children’s Hospital NICU in Rajasthan, Manushi Chillar, Miss World 2017,

അതിജീവന മാതൃകയായി കുഞ്ഞു മാനുഷി; സഹായഹസ്തവുമായി ഡോക്ടർമാരും

Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ