Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in

വരാപ്പു‍ഴ: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി; എവി ജോ​ര്‍​ജി​ന്‍റെ സ്ഥ​ലംമാ​റ്റത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്‌ഐ ദീപക്കിന്‍റെ ( Deepak ) ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. കുറ്റം ഗൗരവുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ നാലാം പ്രതിയായ ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

അതേസമയം, ആലുവ റൂറല്‍ എസ്പിയായിരുന്ന ആരോപണവിധേയനായ എ.വി.ജോര്‍ജിനെ പോലീസ് അക്കാഡമിയിലേക്ക് സ്ഥലം മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രംഗത്തെത്തി.

ആരോപണവിധേയനെ ട്രെയിനിംഗ് അക്കാഡമിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസ് കുറ്റപ്പെടുത്തി. പരവൂര്‍ സി ഐ യെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയുടെ കീഴിലുണ്ടായിരുന്ന ടൈഗര്‍ ഫോഴ്‌സ് സംശയത്തിന്റെ നിഴലിലായതിനു പിന്നാലെയാണ് എവി ജോര്‍ജിനെ പോലീസ് അക്കാദമിയുടെ തലപ്പത്തേക്ക് സ്ഥലം മാറ്റിയത്.

ഇതു തെറ്റായ നടപടിയാണെന്നും ആരോപണ വിധേയനായ ആള്‍ ട്രെയ്‌നിങ് സ്ഥാപനത്തിന്റെ തലപ്പത്ത് വരരുതെന്നുമാണ് പി മോഹന ദാസ് ചൂണ്ടിക്കാട്ടിയത്. എവി ജോര്‍ജിന്റെ സ്ഥലംമാറ്റം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നും പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നും മോഹനദാസ് അഭിപ്രായപ്പെട്ടു.

സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതെന്നും പറവൂര്‍ സിഐയെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും മോഹനദാസ് അഭിപ്രായപ്പെട്ടു.

ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നും പോലീസിനു മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് വരാപ്പുഴയില്‍ നടന്ന കസ്റ്റഡിമരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കൊച്ചിയില്‍ നടത്തി വരുന്ന ഉപവാസ സമരത്തിനിടെ ചെന്നിത്തല ആവശ്യപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

ലിഗയുടെ മരണം; ആരോപണവുമായി പ്രതിപക്ഷ നേതാവും സാമൂഹിക പ്രവര്‍ത്തകയും

spices, export, India , growth rate, gains, volume , value, performance, spices board, industry, foreign countries, demand, 

സുഗന്ധവ്യഞ്ജന കയറ്റുമതി; ആദ്യ മൂന്നു പാദത്തില്‍ 20 ശതമാനം വളര്‍ച്ച