വാട്‌സാപ്പ് ഹര്‍ത്താല്‍, കസ്റ്റഡി മരണം: പ്രതികരണവുമായി ഡിജിപിയും സുരേഷ് ഗോപിയും

Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ( DGP Behra ) അറിയിച്ചു.

ഇത്തരമൊരു ഹര്‍ത്താല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇത് വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ചിലര്‍ മനഃപൂര്‍വ്വം കരുതിക്കൂട്ടി ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഈ വര്‍ഗീയ സാഹചര്യം ആര്, എവിടെ നിന്ന് ഉണ്ടാക്കി എന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ നല്ല ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുമെന്നും ഡിജിപി ഉറപ്പ് നൽകി.

ശ്രീജിത്തിന്റെ മരണത്തില്‍ പ്രാഥമിക തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്നും ആര്‍.ടി.എഫിന്റെ കുടുംബത്തിന്റെ പരാതിയും പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം, കേരളാ പോലീസില്‍ കൊമ്പുള്ളവരുണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്ന് സുരേഷ് ഗോപി എംപി അഭിപ്രായപ്പെട്ടു. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് പ്രതികളായ അതിക്രമ കേസുകളെല്ലാം യഥാവിധം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കര്‍ശന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സുരേഷ് ഗോപി ശ്രീജിത്തിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

coastal area ,construction ,central govt, notification ,  MoEF, Ministry of Environment and Forests ,

തീ​ര​ദേ​ശ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രത്തിന്റെ കരട് വിജ്ഞാപനം

Justice Loya , Supreme court, dismisses, petitions, probe, death, independent probe, special judge, B H Loya, investigation, frivolous, chief justice, Deepak Misra,

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ല: സുപ്രീം കോടതി