Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in ,

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പുതിയ ആരോപണങ്ങൾ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ പുതിയ ആരോപണവുമായി പ്രതി ചേർക്കപ്പെട്ട ആർടിഎഫുകാരുടെ ( RTF officers ) ബന്ധുക്കൾ രംഗത്തെത്തി. ആർടിഎഫുകാരെ പ്രതിയാക്കിയത് പോലീസിലെ ഉന്നതരുടെ നിർദ്ദേശപ്രകാരമെന്നാണ് ആരോപണം.

ആർ ടി എഫുകാർ ശ്രീജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നും പോലീസ് വാഹനത്തിൽ കയറ്റി വിടുകയായിരുന്നു എന്നും അറസ്റ്റിലായ ആർടിഎഫുകാരുടെ ബന്ധുക്കൾ അറിയിച്ചു. ഉരുട്ടൽ പോലുള്ള മർദ്ദന മുറകൾ എവിടെ വച്ച് നടന്നു എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ തുടരുകയാണ്.

എന്നാൽ ശ്രീജിത്തിനെ പോലീസ് വാഹനത്തിൽ കയറ്റുവാനായി വീട്ടിൽ നിന്ന് കൊണ്ടു പോകവെ മർദ്ദിച്ചതായി ദൃക്‌സാക്ഷികളും ശ്രീജിത്തിന്റെ ബന്ധുക്കളും ആരോപിച്ചു.

കേസില്‍ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു.

വീഡിയോയിൽ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നീ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരാണ് പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

തങ്ങളെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും നുണ പരിശോധനയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡി മരണത്തിന് തൊട്ടുപിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, വരാപ്പുഴ സ്‌റ്റേഷനിലെ സീനിയര്‍ സിപിഓ സന്തോഷ് ബേബി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏഴ് പോലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത ശേഷമാണ് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ( ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനേറ്റ പരുക്കുകള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ യോഗം ചേരുന്നത്.

മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസിലെ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നതിനാല്‍ ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡ് യോഗം നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Kathua , Ramanunni ,shayana pradakshinam , prostration ,Vishva Hindu Parishad novelist, temple,  Kadalayi Sree Krrshna temple ,Chirakkal,Kerala Samskritha Sangham ,KSS,organised , programme.  Malayali writer,  kozhikode , emergency , Kathua, Kanthapuram,  police ,declared,Kanthapuram A.P.Aboobacker Musliar , arrest, 

കോഴിക്കോട് നിരോധനാജ്ഞ; കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം

coastal area ,construction ,central govt, notification ,  MoEF, Ministry of Environment and Forests ,

തീ​ര​ദേ​ശ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രത്തിന്റെ കരട് വിജ്ഞാപനം