Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin
in ,

ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ( Sreejith ) സമരം 765 ദിവസം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിലെ ( social media ) പ്രചാരണം കൂടുതൽ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു.

കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനമായി. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വൻ പ്രകടനം നടന്നിരുന്നു. കൂടാതെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാത്രിയും നിരവധി പേർ സമരപ്പന്തലിലേക്ക് എത്തിയിരുന്നു.

അതേസമയം, ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ആവർത്തിച്ചു. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്നും ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പോലീസ് കള്ളത്തെളിവുണ്ടാക്കിയതായും അന്നുപറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും നാരായണക്കുറുപ്പ് വ്യക്തമാക്കി. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ചലച്ചിത്ര-കായിക താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ചലച്ചിത്രതാരങ്ങളായ പൃഥ്വിരാജ്, പാർവതി, ടൊവിനോ എന്നിവർക്ക് പുറമെ കായിക താരം സി കെ വിനീതും രണ്ട് വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. മുംബൈയിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം തിരുവനന്തപുരത്ത് സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിന് സമർപ്പിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് അറിയിച്ചിരുന്നു.

താന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തിന്‍റേതെന്ന് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ നടൻ ടൊവിനോ തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഇനിയും ശ്രീജിത്തുമാർ ഉണ്ടാവാതിരിക്കട്ടെയെന്ന് സമരപ്പന്തൽ സന്ദർശിച്ച നടി പ്രിയങ്ക നായർ കുറിച്ചു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ സിബിഐയ്ക്ക് കഴിയില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവ് 2014 മെയ് 21-നാണ് മരണമടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

ശ്രീജീവിന്റെ മരണം: അന്വേഷണം സിബിഐക്ക്​ വിടാനാവില്ലെന്ന്​ കേന്ദ്രം

kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,

രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം