Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in

വരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം; പ്രതികരണവുമായി കുടുംബം

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ( Sreejith’s family ) പത്ത് ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്റെ ഭാര്യ അഖിലക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാനുമുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരണവുമായി ശ്രീജിത്തിന്റെ കുടുംബം.

സര്‍ക്കാര്‍ ജോലിയും ധനസഹായവും അര്‍ഹതപ്പെട്ടതാണെന്ന് അഖില പ്രതികരിച്ചു. പോലീസുകാര്‍ കാരണമാണ് താനും മകളും അനാഥരായതെന്നും സങ്കടത്തോടെയാണെങ്കിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുമെന്നും അഖില വ്യക്തമാക്കി.

കസ്റ്റഡി മരണക്കേസില്‍ സിഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ തൃപ്തിയുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മ പ്രതികരിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശ്രീജിത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

തിങ്കളാഴ്ച ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തെ സഹായിക്കാനുള്ള നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടത്.

അതേ സമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്
പോലീസ് അറസ്റ്റ് ചെയ്ത വരാപ്പുഴ സിഐ ക്രിസ്പിൻ സാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എന്നാൽ ക്രിസ്പിൻ സാമിനെതിരെ കൊലപാതകകുറ്റം ചുമത്തിയിട്ടില്ല.

ഇന്നലെ അറസ്റ്റിലായ സി.ഐ. ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Vinayakan , AK Balan, Joy Mathew, State film award , Pinarayi, Amma president, Innocent, Ganesh Kumar, Sreenivasan, winner, controversy

വിനായകന്റെ അവാർഡ് വേദി; പ്രമുഖർ വിട്ടു നിന്നതിനെ ചൊല്ലി വീണ്ടും വിവാദ പ്രസ്താവനകൾ

Kerala State Youth Welfare Board,art detour, inauguration, KSYWB, minister, bus, AC Moideen, Tagore theatre, Kadakampally, Maanaveeyam Veedhi

യുവജനക്ഷേമ ബോര്‍ഡിന്റെ ആര്‍ട്ട് ഡീടൂര്‍ നാളെ ആരംഭിക്കും