Movie prime

“എൺപതിന്റെ യൗവനകാന്തിയിൽ” ശ്രീകുമാരൻ തമ്പി, ആശംസകളുമായി രവിമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിൽ ഒരാളാണ് ശ്രീകുമാരൻ തമ്പി. 1940 മാർച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച അദ്ദേഹത്തിന് 2020 മാർച്ച് 16 ന്, അതായത് വരുന്ന തിങ്കളാഴ്ച എൺപതുവയസ്സു തികയും. മലയാള ചലച്ചിത്രഗാന ശാഖക്ക് ആയിരക്കണക്കിന് മധുര മനോഹരഗാനങ്ങൾ സംഭാവന ചെയ്ത അദ്ദേഹം എൺപത്തഞ്ചോളം സിനിമകൾക്ക് തിരക്കഥയൊരുക്കുകയും ഇരുപത്തൊമ്പത് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഇരുപത്തഞ്ച് ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. “അകലെ അകലെ നീലാകാശം”, “ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ”, “ഉത്തരാസ്വയംവരം കഥകളി കാണുവാൻ”, “വരുമല്ലോ രാവിൽ പ്രിയതമൻ”, “യദുകുല More
 
“എൺപതിന്റെ യൗവനകാന്തിയിൽ” ശ്രീകുമാരൻ തമ്പി, ആശംസകളുമായി രവിമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിൽ ഒരാളാണ് ശ്രീകുമാരൻ തമ്പി. 1940 മാർച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച അദ്ദേഹത്തിന് 2020 മാർച്ച് 16 ന്, അതായത് വരുന്ന തിങ്കളാഴ്ച എൺപതുവയസ്സു തികയും. മലയാള ചലച്ചിത്രഗാന ശാഖക്ക് ആയിരക്കണക്കിന് മധുര മനോഹരഗാനങ്ങൾ സംഭാവന ചെയ്ത അദ്ദേഹം എൺപത്തഞ്ചോളം സിനിമകൾക്ക് തിരക്കഥയൊരുക്കുകയും ഇരുപത്തൊമ്പത് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഇരുപത്തഞ്ച് ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

“അകലെ അകലെ നീലാകാശം”, “ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ”, “ഉത്തരാസ്വയംവരം കഥകളി കാണുവാൻ”, “വരുമല്ലോ രാവിൽ പ്രിയതമൻ”, “യദുകുല രതിദേവനെവിടെ”, “ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം”, “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ”, “സ്വന്തമെന്ന പദത്തിനെന്തർഥം”, “പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു”, “പാടാത്ത വീണയും പാടും”, “മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ”, “മനോഹരി നിന്‍ മനോരഥത്തില്‍ “, “നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ “,” നീല നിശീഥിനി നിൻ മണിമേടയിൽ “, ” സുഖമെവിടെ ദുഃഖമെവിടെ”, “ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ”, “മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ”, “മലയാളഭാഷ തന്‍ മാദകഭംഗി നിന്‍”, “രാക്കുയിലിൻ രാജ സദസ്സിൽ “, “ഏഴിലം പാല പൂത്തു “, “രാജീവ നയനേ നീ ഉറങ്ങൂ “, “ചെട്ടികുളങ്ങര ഭരണി നാളില്‍ “, “കസ്തൂരി മണക്കുന്നല്ലോ കാറ്റേ”, “രണ്ടുനക്ഷത്രങ്ങള്‍കണ്ടുമുട്ടി”, “ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു “, “കേരളം കേരളം കേളികൊട്ടുയരുന്ന കേരളം”, “മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ”, “ആയിരമജന്താ ചിത്രങ്ങളിൽ”, “ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍”, “ചെമ്പകത്തൈകള്‍ പൂത്ത മാനത്ത്” തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങൾ…

ശ്രീകുമാരൻ തമ്പി എന്ന പ്രഗത്ഭനായ ഗാനരചയിതാവിനെ ആദ്യമായി കണ്ടുമുട്ടുകയും പിന്നീട് ജീവിതത്തിലുടനീളം നീണ്ടുനിൽക്കുന്ന സവിശേഷമായ ബന്ധമായി അത് വളരുകയും ചെയ്ത അപൂർവ സുന്ദര നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് മനോഹരമായ ഈ കുറിപ്പിലൂടെ രവിമേനോൻ.

പോസ്റ്റിന്റെ പൂർണരൂപം