നടി ശ്രീദേവിയുടെ ആകസ്മിക മരണം; അഭ്യൂഹങ്ങൾ തുടരുന്നു

Sridevi , death, investigation, Dubai police, cremation, lady super star, funeral, bollywood, death certificate,

ദുബായ്: സുപ്രസിദ്ധ നടി ശ്രീദേവിയുടെ ( Sridevi  ) മരണത്തെ തുടർന്നുള്ള ഊഹാപോഹങ്ങൾ തുടരുന്നു. നടിയുടെ ആകസ്മിക മരണത്തെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി 11.30-ന് യു.എ.ഇയില്‍ വച്ചാണ് ശ്രീദേവി അന്തരിച്ചത്.

അതേസമയം, ശ്രീദേവി ബാത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന തരത്തില്‍ വാർത്തകൾ പുറത്തു വരുന്നുണ്ട്. ബോധരഹിതയായി വെള്ളത്തില്‍ വീണതിനെ തുടർന്ന് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും നടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നുമുള്ള ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. രക്തത്തില്‍ മദ്യത്തിന്‍റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ വിയോഗം സംഭവിച്ചതെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് വന്ന റിപ്പോർട്ടുകളിൽ മരണകാരണം ഹൃദയാഘാതമല്ലെന്നും ലേസർ ചികിത്സ ഉൾപ്പെടെയുള്ള തുടർച്ചയായ സൗന്ദര്യ സംരക്ഷണ ചികിത്സകളാണ് നടിയുടെ ജീവനെടുത്തതെന്നും സമൂഹമാധ്യമങ്ങളിൽ അനുമാനങ്ങൾ നിറഞ്ഞു.

തുടർന്ന് അതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രമുഖർ രംഗത്തെത്തി. ശുചിമുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ ഭാര്യയെ കണ്ടെത്തിയെന്ന് നടിയുടെ ഭർത്താവായ ബോണി കപൂർ പോലീസിന് മൊഴി നൽകിയെന്ന വാർത്തയും പ്രചരിക്കുകയാണ്.

അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ശ്രീദേവിയുടെ ഭൗതിക ശരീരം ഇന്ന് തന്നെ മുംബൈയിൽ എത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ജുഹുവിലെ ഹിന്ദു സംഷാൻ ഭൂമിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ദുബായിലെ നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാൽ ഇന്ന് തന്നെ സംസ്കാരച്ചടങ്ങുകൾ നടക്കില്ലെന്നും ചില മാധ്യമങ്ങളിൽ സൂചനയുണ്ട്. ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നടി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും ദുബായ് പോലീസ് അന്വേഷണം നടത്തുകയാണ്.

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യു എ ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം.

വ്യാഴാഴ്ചയാണ് റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിൽ വിവാഹാഘോഷം നടന്നത്. ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബസമേതം ദുബായിൽ എത്തിയത്.

ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് താമസിക്കവെയാണ് ആകസ്മിക മരണം സംഭവിച്ചത്. ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ ധാരാളം പ്രമുഖർ നടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

നാലാം വയസ്സില്‍ സിനിമാ ലോകത്തേക്ക് കടന്ന ശ്രീദേവി ആണ്‍കുട്ടിയായും പെണ്‍കുട്ടിയായും അഭിനയിച്ച് 1971- ല്‍ തന്നെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. 2013- ൽ പദ്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചിരുന്നു.

വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും താത്ക്കാലികമായി വിടവാങ്ങിയ ശ്രീദേവി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിലൂടെ ശക്തമായ മടങ്ങിവരവാണ് നടത്തിയത്.

2012-ലെ ‘ഇംഗ്ലീഷ് വിംഗ്ലീഷി’ന് ശേഷം ‘പുലി’, ‘മോം’ എന്നീ ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചത്. ‘പുലി’യില്‍ കേന്ദ്ര കഥാപാത്രം ചെയ്ത ശ്രീദേവി 2017 – ൽ ‘മോം’ എന്ന ചിത്രത്തിലും നായികയായി തിളങ്ങി. ‘മോമി’ലൂടെ 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോർഡാണ് ശ്രീദേവി കരസ്ഥമാക്കിയത്.

ഗുരു, നാകാ ബന്ദി, ചാൽബാസ്, ലംഹേ, ഖുദാ ഗവാ, ഗുരുദേവ്, നാഗ ബന്ദി, ആൻസൂ ബാനെ അംഗാരെ എന്നിങ്ങനെ ബോളിവുഡിലെ  എട്ടു ചിത്രങ്ങളിൽ ശ്രീദേവി ഇരട്ടവേഷങ്ങളിൽ അഭിനയിച്ചിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ‘ചാൽബാസി’ലെ ശ്രീദേവിയുടെ അഭിനയത്തെ ചലച്ചിത്ര നിരീക്ഷകർ വിലയിരുത്തുന്നത്.

ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച പ്രണയ ജോഡികളായിരുന്ന കമൽ ഹാസന്റെ അനുശോചനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1982-ലെ ‘മൂന്നാം പിറൈ’ എന്ന ചിത്രത്തിലെ ‘കണ്ണേ കലൈമാനേ’ എന്ന ഗാനത്തിന്റെ സൗകുമാര്യം ശ്രീദേവിയുടെ വിയോഗത്തിൽ ഇപ്പോൾ തന്നെ വേട്ടയാടുന്നതായി കമൽ അഭിപ്രായപ്പെട്ടു.

ശ്രീദേവിയുടെ ജീവിതത്തിന്റെ വളർച്ചകൾക്ക് സാക്ഷിയായ ഒരാളായിരുന്നു താനെന്നും അവരുടെ വിയോഗത്തിലൂടെ ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും കമൽ ഹാസൻ പ്രതികരിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ഷുഹൈബ് വധം: യൂത്ത്​ കോണ്‍ഗ്രസ്​ മാര്‍ച്ചില്‍ സംഘര്‍ഷം

Wine , good, oral health, study, benefits, reason, cheers, good,health, Sipping , scientist, certain compounds,drink,harmful bacteria, teeth , gums, polyphenols , antioxidants, free radicals

വൈൻ പ്രേമികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്ത