Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
in , , ,

ശ്രീദേവിയ്ക്ക് രാജ്യം വിട ചൊല്ലി; ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു

മുംബൈ: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയ്ക്ക് ( Sridevi ) ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു. തങ്ങളുടെ പ്രിയ താരത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാന്‍
ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിച്ചേർന്നത്. ചുവന്ന പട്ടുസാരി അണിഞ്ഞിരുന്ന താരത്തിന്റെ മൃതശരീരത്തിൽ ആദരസൂചകമായി ദേശീയ പതാക പുതപ്പിച്ചിരുന്നു.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് പദ്മശ്രീ നേടിയ താരത്തിന്റെ സംസ്കാരം. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിൽ ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേയ്ക്ക് യാത്ര തിരിച്ചു.

പൊതുദര്‍ശന വേളയിൽ പ്രിയ താരത്തെ അവസാനമായി കാണാന്‍ ഒട്ടേറെ താരങ്ങളും ആരാധകരും എത്തിച്ചേർന്നിരുന്നു. സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു.

ഹേമ മാലിനി, ജയപ്രദ, ഐശ്വര്യ റായ്, സുസ്മിത സെന്‍, തബു, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ വന്‍ താരനിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലെത്തിയത്.

ജയാ ബച്ചന്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യാ ബാലന്‍, അജയ് ദേവ്ഗണ്‍, കജോള്‍,ജോണ്‍ എബ്രഹാം, വിവേക് ഒബ്രോയി, പ്രകാശ് രാജ്, രാകേഷ് റോഷന്‍, ജാക്കി ഷ്റോഫ്, ഭൂമിക ചൗള, സതീഷ് കൗശിക്, രവി കൃഷ്ണന്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേർന്നു.

ശ്രീദേവിയുടെ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍, ഭര്‍ത്താവ് ബോണി കപൂര്‍, ബോണിയുടെ ആദ്യ വിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ക്ക് പുറമെ മറ്റ് കുടുംബാംഗങ്ങളും പൊതുദർശന വേളയിൽ സന്നിഹിതരായിരുന്നു.

അതേസമയം, പൊതുദര്‍ശനം നടക്കുന്ന സ്പോര്‍ട്സ് ക്ലബ്ബില്‍ ടെലിവിഷന്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാമെന്നും എന്നാല്‍ ക്യാമറകളുമായി പ്രവേശിക്കാൻ പാടില്ലെന്നും കുടുംബം അറിയിച്ചിരുന്നു.

Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

ശനിയാഴ്ച രാത്രി 11.30-ന് ദുബായില്‍ വച്ചാണ് ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെട്ട ശ്രീദേവിയുടെ മരണം സംഭവിച്ചത്. അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടേയും മകളായി 1963 ഓഗസ്റ്റ് 13-ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.

നാലാം വയസ്സില്‍ ‘തുണൈവന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ‘പൂമ്പാറ്റ’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച നടിയ്ക്ക് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

കുമാരസംഭവം, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26-ഓളം മലയാള ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 1981-ല്‍ ‘മൂന്നാംപിറ’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം നേടി.

മൂണ്ട്രു മുടിച്ച്‌, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2012-ലെ ‘ഇംഗ്ലീഷ് വിംഗ്ലീഷി’ന് ശേഷം ‘പുലി’, ‘മോം’, ‘സീറോ’ എന്നീ ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചത്. ‘പുലി’യില്‍ കേന്ദ്ര കഥാപാത്രം ചെയ്ത ശ്രീദേവി 2017-ൽ ‘മോം’ എന്ന ചിത്രത്തിലും നായികയായി തിളങ്ങി.

‘മോമി’ലൂടെ 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോർഡാണ് ശ്രീദേവി കരസ്ഥമാക്കിയത്. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ഖാന്റെ ‘സീറോ’ ആണ് ശ്രീദേവിയുടെ അവസാനചിത്രം. 2013-ല്‍ രാജ്യം പദ്മശ്രീ നല്‍കി താരത്തെ ആദരിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

മധുവിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kuthiyottam , Attukal , Devasom minister, Pongala Kadakampally Surendran , child right commission,suo motu case , ADGP, R Sreelekha, social media, controversy, sunnath, crime, religion, belief, Attukal Devi Temple, Pongala, boys, children , rights,

ആറ്റുകാൽ കുത്തിയോട്ടം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു