actress Sridevi , Sridevi ,honoured , Cannes, Subhash Ghai ,accepts, honour ,family’s behalf, Veteran Bollywood actor , TITAN Reginald F Lewis Film Icon Award,Cannes Film Festival, women, film industry,world of cinema, Veteran filmmaker, producer, Namrata Goyal , tweeted, Janhvi, Khushi ,Boney Kapoor,Mom, 65th National Film Awards, February 24, Dubai,
in , ,

കാൻ ചലച്ചിത്ര മേളയിൽ ശ്രീദേവിയ്ക്ക് പുരസ്‌കാരം; ഏറ്റുവാങ്ങിയത് സംവിധായകനും നിർമ്മാതാവും

പാരീസ്: അകാലത്തിൽ പൊലിഞ്ഞ സുപ്രസിദ്ധ ചലച്ചിത്ര താരം ശ്രീദേവിയ്ക്ക് ( actress Sridevi ) കാൻ ചലച്ചിത്ര മേളയിൽ ആദരവ്. ടൈറ്റൻ റെജിനാൾഡ് എഫ് ലൂയിസ് ഫിലിം ഐക്കൺ അവാർഡിനാണ് ഇന്ത്യാക്കാരുടെ പ്രിയ നടി അർഹയായത്.

അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ പ്രസിദ്ധരായ വനിതകൾക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരത്തിന് ശ്രീദേവി അർഹയായതിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയും കാനിൽ തിളങ്ങി.

പ്രസിദ്ധ സംവിധായകൻ സുഭാഷ് ഘായും നിർമ്മാതാവായ നമ്രത ഗോയലും ചേർന്ന് ശ്രീദേവിയുടെ കുടുംബത്തിനായി ഈ പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീദേവിയുടെ പുരസ്‌കാര ലബ്‌ധി അഭിമാന നിമിഷമാണ് സമ്മാനിച്ചതെന്ന് സുഭാഷ് ഘായ് ട്വിറ്ററിൽ കുറിച്ചു.

Sridevi ,honoured , Cannes, Subhash Ghai ,accepts, honour ,family’s behalf, Veteran Bollywood actor , TITAN Reginald F Lewis Film Icon Award,Cannes Film Festival, women, film industry,world of cinema, Veteran filmmaker, producer, Namrata Goyal , tweeted, Janhvi, Khushi ,Boney Kapoor,Mom, 65th National Film Awards, February 24, Dubai,ശ്രീദേവിയുടെ മക്കളായ ജാൻവിയ്ക്കും ഖുഷിക്കുമൊപ്പം താനും ഈ ബഹുമതിയിൽ സന്തോഷിക്കുന്നതായി നടിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ അഭിപ്രായപ്പെട്ടു.

ലോകത്തിലെ അനേകം ഹൃദയങ്ങളെ ശ്രീദേവിയുടെ അഭിനയ മിഴിവ് സ്പർശിച്ചതായും അത് ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

65-മത് ദേശീയ പുരസ്‌കാര വേളയിൽ ‘മോം’ എന്ന അവസാന ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിയ്ക്ക് മരണാന്തര ബഹുമതിയായി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചിരുന്നു.

ഫെബ്രുവരി 24-ന് ദുബായിൽ വച്ച് അന്തരിച്ച നടിയുടെ മരണകാരണങ്ങളെ ചൊല്ലി ഇപ്പോഴും വിവാദങ്ങൾ അലയടിക്കുകയാണ്.

ശ്രീദേവിയുടേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ഡല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

BSNL prepaid , BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, 

ബിഎസ്എൻഎൽ ഓഫർ: 98 രൂപയ്ക്ക് റീചാർജ് ചെയ്യൂ; ദിവസേന നേടൂ 1.5 ജിബി ഡാറ്റ