Sridevi's untimely death,planned murder, retired acp ,delhi police,  sridevi ,death ,actress sreedevi , Ved Bhushan,  Delhi ACP, private investigation agency, ,'accidental drowning,planned murder,evidence , crime
in , , ,

ശ്രീദേവിയുടെ ദുരൂഹ മരണം; ഗുരുതര ആരോപണവുമായി മുൻ എസിപിയും

മുംബൈ: സുപ്രസിദ്ധ നടി ശ്രീദേവിയുടെ ആകസ്മിക മരണത്തെ ( Sridevi’s untimely death ) ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ശ്രീദേവിയുടേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ഡല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍ ആരോപിച്ചു.

പോലീസില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന ഇദ്ദേഹം നടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായിലേയ്ക്ക് പോയിരുന്നു. അവിടെ നടി മരണമടഞ്ഞ ജുമെയ്റ എമിറേറ്റ്സ് ടവറിൽ അന്വേഷണത്തിനായി എത്തിയെങ്കിലും നടി താമസിച്ചിരുന്ന മുറി സന്ദർശിക്കാനായില്ല എന്ന് മുന്‍ എ.സി.പി വെളിപ്പെടുത്തി.

തുടർന്ന് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം സംഭവിച്ച രീതി പുനഃസൃഷ്ടിച്ചതായി സ്വകാര്യ കുറ്റാന്വേഷകൻ വ്യക്തമാക്കി.

ദുബായ് നീതിവ്യവസ്ഥയോട് ആദരവുണ്ടെന്നും എന്നാൽ ശ്രീദേവിയുടെ മരണത്തില്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനാൽ നടിയുടെ ദുരൂഹ മരണം ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും  വേദ് ഭൂഷണ്‍ വ്യക്തമാക്കി. ധാരാളം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ബാക്കിയാണെന്നും സത്യത്തില്‍ എന്ത് സംഭവിച്ചു എന്ന് അറിയണമെന്നും മുന്‍ എ.സി.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Sridevi's untimely death,planned murder, retired acp ,delhi police,  sridevi ,death ,actress sreedevi , Ved Bhushan,  Delhi ACP, private investigation agency, ,'accidental drowning,planned murder,evidence , crime, ശ്രീദേവിയുടേത് അപകടമരണമാണെന്നും ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്ന ശ്രീദേവിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്നും ദുബായ് പോലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ദുബായ് പോലീസിന്റെ ആ വാദഗതിക്കെതിരെയാണ് വേദ് ഭൂഷണ്‍ രംഗത്തെത്തിയത്. എന്തു കൊണ്ടാണ് ഈ കേസ് ഇത്ര പെട്ടെന്ന് തീര്‍പ്പാക്കിയതെന്ന് അദ്ദേഹം ആരാഞ്ഞു.

അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസ് റദ്ദാക്കിയതെന്നും അതിനാൽ താനിപ്പോഴും ഈ കേസിന്റെ പിന്നാലെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും വേദ് ഭൂഷണ്‍ അറിയിച്ചു.

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 24-ന് അന്തരിച്ച ശ്രീദേവിയുടെ പേരില്‍ ജീവന്‍ പരിരക്ഷാ പോളിസി ഉണ്ടായിരുന്നുവെന്നും ശ്രീദേവി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വച്ച്‌ മരിക്കുകയാണെങ്കില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളുവെന്നും അതിനാല്‍ നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സുനില്‍ സിംഗ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്.

ഒരിടവേളയ്ക്കു ശേഷം ചലച്ചിത്ര മേഖലയിലേയ്ക്ക് മടങ്ങി വന്ന ശ്രീദേവി ‘മോം’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മരണാന്തര ബഹുമതിയായി ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter

കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം

OnePlus 6, launched, London, smartphones , most powerful, OnePlus , Snapdragon 845 ,8GB RAM ,256GB storage, camera

കാത്തിരിപ്പിന് വിരാമമായി; വിപണി കീഴടക്കാൻ വൺപ്ലസ് 6 വന്നെത്തി