Srividya , actress, flat, Chennai, tax, auction, income tax department, rent, Ganesh Kumar, mla, death,
in , ,

നികുതി കുടിശ്ശിക: നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു

ചെന്നൈ: പ്രശസ്‌ത നടി ശ്രീവിദ്യയുടെ ( Srividya ) ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. നികുതിയിനത്തിൽ അടയ്‌ക്കേണ്ട തുക കുടിശ്ശികയായതിനെ തുടർന്നാണ് നടിയുടെ ചെന്നൈയിലെ ഫ്ലാറ്റ് ലേലത്തില്‍ വയ്ക്കാൻ തീരുമാനിച്ചത്.

നികുതി ഇനത്തില്‍ 45 ലക്ഷം രൂപയുടെ കുടിശ്ശികയാണ് അടക്കാനുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ ഈ നടപടി. ഈ മാസം 26-ന് ലേലം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരു കോടിയിലധികം രൂപയാണ് ഫ്ലാറ്റിനു നിശ്ചയിച്ചിരിക്കുന്ന വില. 1996 മുതല്‍ 2006 ഒക്ടോബര്‍ വരെ നികുതി അടച്ചിട്ടില്ല. 2006 ഒക്ടോബർ 19-ന് 53-മത്തെ വയസ്സിലാണ് ശ്രീവിദ്യ അസുഖത്തെ തുടർന്ന് അന്തരിച്ചത്.

Srividya , actress, flat, Chennai, tax, auction, income tax department, rent, Ganesh Kumar, mla, death,

ശ്രീവിദ്യയുടെ മരണ ശേഷം അവരുടെ വസ്തുവകകള്‍ നോക്കി നടത്തിയിരുന്ന നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്റെ അനുമതിയോടെയാണ് ലേലം നടക്കുന്നതെന്ന് സൂചനയുണ്ട്.

ശ്രീവിദ്യയുടെ മരണത്തിനു മുന്‍പ് തന്നെ 13000 രൂപയ്ക്ക് ഈ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നു. അഭിഭാഷകനായ ഉമശങ്കറാണ് ഇപ്പോള്‍ ഈ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നത്.

വാടകയിനത്തിൽ ലഭിച്ചിരുന്ന തുക ആദായനികുതി വകുപ്പിന് നല്‍കാറുണ്ടായിരുന്നെങ്കിലും ആ തുക കൊണ്ട് നികുതി കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതിനാലാണ് ലേല നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Srividya , actress, flat, Chennai, tax, auction, income tax department, rent, Ganesh Kumar, mla, death,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

no-confidence motion notice, lok sabha, Modi, speaker, TDP, BJP, Congress, AAP, 

മോഡി സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

Mahasagaram , M.T. Vasudevan Nair, characters, stage , Prasanth Narayanan,works and persona , M. T,literary work,literary masterpieces , Tagore theatre, Thiruvananthpuram,

മഹാസാഗരം: എംടിയുടെ മഹാസ്വപ്നങ്ങൾ തിങ്കളാഴ്ച്ച ടാഗോർ തീയേറ്ററിൽ അരങ്ങേറും