in

എസ് എസ് എല്‍ സി പരീക്ഷ മാർച്ച് 7 മുതൽ 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷ നാളെ (മാർച്ച് 7) ആരംഭിക്കും . തലസ്ഥാന ജില്ലയിൽ മാറ്റുരയ്ക്കുന്നത് 37,399 വിദ്യാര്‍ത്ഥികളാണ്.  മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 260 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്, 13,783 പേര്‍.   നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ 11,729 പേരും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ 11,887 പേരുമാണ് പരീക്ഷ എഴുതുന്നത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട പട്ടം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്, 1810 പേര്‍.  ഏറ്റവും കുറവ് കറ്റച്ചകോണം ജി.എച്ച്.എസിലാണ്, രണ്ട് പേര്‍.  നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത്, 75 പേര്‍.  കുറവ് പരണിയം ജി.എച്ച്.എസില്‍, 15 പേര്‍.  ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍  614 പേര്‍ പരീക്ഷയെഴുതുന്ന കിളിമാനൂര്‍ ജി.എച്ച്.എസ് ആണ് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍പില്‍.  ഇടിഞ്ഞാര്‍ ജി.എച്ച്.എസിലാണ് കുറവ്, 23 പേര്‍.  നെയ്യാറ്റിന്‍കരയില്‍ 80 പരീക്ഷാകേന്ദ്രങ്ങളും ആറ്റിങ്ങലില്‍ 86 ഉം തിരുവനന്തപുരത്ത് 94 ഉം പരീക്ഷാ കേന്ദ്രങ്ങളാണുള്ളതെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. വിജയന്‍ പറഞ്ഞു.

പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി.  പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് ട്രഷറികളിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോക്കറില്‍ നിന്ന് എടുക്കുന്ന ചോദ്യക്കടലാസുകള്‍ ഇന്ന് രാവിലെ ഒന്‍പതിന് സ്‌കൂളുകളിലെത്തിക്കും.  ഇതിനായി പ്രതേ്യക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ചീഫ് എക്‌സാമിനറും ഡെപ്യൂട്ടി ചീഫ് എക്‌സാമിനറും ഏറ്റുവാങ്ങുന്ന ചോദ്യ പേപ്പറുകള്‍ ഉച്ചയ്ക്ക് ഒന്നരവരെ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കും.  ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ഓരോ ക്ലാസ്മുറിയിലുമെത്തിച്ച് ഇന്‍വിജിലേറ്റര്‍ക്ക് നല്‍കും.  വിദ്യാര്‍ത്ഥികളുടെ സാക്ഷ്യപ്പെടുത്തലോടെയാണ് ചോദ്യപേപ്പര്‍ കെട്ട് പൊട്ടിക്കുക.  പരീക്ഷാ സമയത്ത് കുടിക്കുന്നതിന് ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവരാന്‍ അനുവദിക്കും.  ഇന്‍വിജിലേറ്റര്‍ പരിശോധിച്ച് അനുമതി നല്‍കുന്ന രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത റൈറ്റിങ് പാഡുകള്‍ ഉപയോഗിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചിട്ടുണ്ട്.

മാനസിക സമ്മര്‍ദമില്ലാതെ ശാന്തമായ മനസോടെ പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് കഴിയട്ടെയെന്നും ഭാവിയില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ശോഭിക്കുന്ന വ്യക്തിത്വങ്ങളാകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ആശംസിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അന്താരാഷ്ട്ര വനിതാ ദിനം: ‘സധൈര്യം മുന്നോട്ട്’ മാര്‍ച്ച് 8 മുതല്‍ 14 വരെ

Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 

രാഷ്ട്രീയക്കൊല കുറഞ്ഞു; കണ്ണൂരിൽ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍: മുഖ്യമന്ത്രി