SSLC result, declared, education minister, 517 govt schools, students, 97.84 % ,plus one, admission, exam, SSLC, result, exam, students, official declaration, May 2, education minister, Prof C Ravindranath, teachers, website, upload, 
in

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 3-ന് പ്രഖ്യാപിക്കും

കൊച്ചി: പത്താം ക്ലാസ് പരീക്ഷ എഴുതി പരീക്ഷാഫലം കാത്തിരിക്കുന്ന പരീക്ഷാർത്ഥികളുടെ കാത്തിരിപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ വിരാമമാകും. ഈ വര്‍ഷത്തെ എസ്എസ്എല്‍സി ( SSLC ) പരീക്ഷാഫലം മേയ് 3-ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ക്യാമ്പുകള്‍ അടച്ചു. എന്നാൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം കൂടി ആവശ്യമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്ര നാഥ് അറിയിച്ചു.

30-ന് ചേരുന്ന പരീക്ഷാ ബോര്‍ഡിൽ ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അംഗീകരിക്കും.

ഓരോ പേപ്പറും പരിശോധിച്ച അദ്ധ്യാപകരെ മനസിലാക്കാന്‍ കഴിയുന്ന വിധമാണ് ഇത്തവണ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ അപാകത ഉണ്ടായാല്‍ മൂല്യ നിര്‍ണയം നടത്തിയവരെ പെട്ടെന്ന് കണ്ടെത്താനാകും.

പേപ്പര്‍ വാലുവേഷനു ശേഷം ക്യാമ്പുകളില്‍ നിന്ന് അതത് ദിവസത്തെ മാര്‍ക്കുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷാഭവനില്‍ എത്തിച്ച്‌ അപ്‌ലോഡ് ചെയ്ത മാര്‍ക്കുകള്‍ ശരിയാണോയെന്ന് പരിശോധിക്കുന്നുമുണ്ട്.

ഇന്ന് ടാബുലേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. ഗ്രേസ് മാര്‍ക്കുകളും ഐ.ടി പരീക്ഷയുടെ മാര്‍ക്കും ഇവയോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൂടാതെ റവന്യൂ, വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും ഫലം ഒത്തുനോക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indu Malhotra, KM Joseph, Supreme court, central govt, law minister , collegium, justice, chief justice, senior lawyer, Congress, pledge , friday

ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ; സുപ്രധാന നിലപാടുമായി സുപ്രീം കോടതി

KSIE , profit, income, export, Air Cargo Terminal , Kerala State Industrial Enterprises Limited ,  state-owned industrial undertakings of the State of Kerala, India,company ,Trivandrum International Airport , Calicut International Airport, KSIE Business , Kochi, kerala soaps, 

റെക്കോർഡ് വിറ്റുവരവുമായി കെഎസ്ഐഇ ലാഭത്തിലേക്ക്