in ,

ഒക്‌ലഹോമ സർവ്വകലാശാലയുമായി യു എസ് ടി ഗ്ലോബൽ ധാരണയായി

തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ( UST Global ) ഒക്‌ലഹോമ സർവ്വകലാശാലയുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്‌ലഹോമ സർവ്വകലാശാലയുമായി യു എസ് ടി ഗ്ലോബൽ ധാരണയിലായത്.

യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബ്‌സും സർവ്വകലാശാല വിദ്യാർത്ഥികളും സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യ മുഖേന ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരമൊരുങ്ങുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, റോബോട്ടിക്സ് പ്രോസസ്സ് ഓട്ടോമേഷൻ, യു ഐ / യു എക്സ് , സോഷ്യൽ, മൊബൈൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ലോക്ക് ചെയിൻ, സൈബർ സുരക്ഷ, ഡിസൈൻ തിങ്കിങ് ആൻഡ് എന്റർപ്രൈസ് കമ്പ്യൂട്ടിങ് എന്നീ മേഖലകളിൽ ഡിജിറ്റൽ ഇന്നൊവേഷൻ മികവുകൾ സൃഷ്ടിക്കുകയാണ് യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബ്സ്.

യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള ഉപഭോക്താക്കളുടെ ബിസിനസ് പ്രശ്നങ്ങൾ പരിഹരിക്കുവാൻ അക്കാദമി മികവ് പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ കരാർ. 3 മുതൽ 6 മാസം വരെയാണ് വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഇന്റേൺഷിപ് കാലയളവ്.

യു എസ് ടി ഗ്ലോബൽ മുന്നോട്ട് വയ്ക്കുന്ന നൂതന സേവനങ്ങളിലെ മുഖ്യ ഘടകമാണ് ഇൻഫിനിറ്റി ലാബ്സ്. സാങ്കേതിക സംവിധാനങ്ങൾ, മനുഷ്യ കേന്ദ്രീകൃത മാതൃകകൾ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്ഥാപനത്തിന്റെ പങ്കാളികൾ, മുൻനിര ഗവേഷണ – വികസന സേവനങ്ങൾ എന്നിവയുടെ സംഗമമാണ് ഇതിലൂടെ സാധ്യമാകുന്നത്.

യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് മുൻനിര സാങ്കേതിക വിദ്യകൾക്ക് പുറമെ, ലോക നിലവാരമുള്ള ആർ & ഡി സ്ഥാപനങ്ങളിലേക്കും നവയുഗ സ്റ്റാർട്ടപ്പുകളിലേക്കുമുള്ള ലഭ്യതയ്ക്കും ഇൻഫിനിറ്റി ലാബ്സ് അവസരമൊരുക്കുന്നു.

വിദ്യാർത്ഥികൾക്ക് യു എസ് ടി ഗ്ലോബലുമായി ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിക്കുമെന്നതിനാൽ അവരുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ഒക്‌ലഹോമ യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ആൻഡ് ഡയറക്ടർ ശ്രീധർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സങ്കീർണ്ണമായ ഡാറ്റ സയൻസ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽഗോരിതമിക് ഡെവലപ്മെന്റ്, പ്രോഗ്രാമിങ്ങ് മികവ്, അഡ്വാൻസ്ഡ് അനലിറ്റിക്സ്, സാങ്കേതികത അടിസ്ഥാനത്തിലുള്ള വ്യവസായങ്ങളിൽ സുപ്രധാന തീരുമാനങ്ങളെടുക്കുവാനുമുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് തങ്ങളുടെ കൃത്യതയാർന്ന പാഠ്യപദ്ധതിയെന്ന് ശ്രീധർ രാധാകൃഷ്ണൻ വ്യക്തമാക്കി.

കോർപ്പറേറ്റുകൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന തിരിച്ചറിവാണ് യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ യൂണിവേഴ്സിറ്റി ഡി എസ് എ പ്രോഗ്രാമുമായി സഹകരിക്കുന്നതിലൂടെ ലഭ്യമാകുന്നതെന്ന് അദ്ദേഹം വിശദമാക്കി.

ഒക്‌ലഹോമ യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നതിൽ യു എസ് ടി ഗ്ലോബൽ അത്യധികം ആഹ്ളാദിക്കുന്നുവെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അരുൺ നാരായണൻ അഭിപ്രായപ്പെട്ടു.

ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നവീനമായ മാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിഭാധനർ ഒരുമിച്ച് പരിശ്രമിക്കുമെന്നും ഈ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ പടുത്തുയർത്തുന്നതിനു മികച്ച അടിത്തറ നൽകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hospital management , minimum wages , private hospital managements , minister nurses, government, meeting, Industrial Relations Committee, nited Nurses' Association ,UNA,Indian Nurses' Association ,INA,

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ മിനിമം വേതനം പ്രാവര്‍ത്തികമാക്കണം: തൊഴില്‍ മന്ത്രി

സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു