പട്ടിക വർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനം ഈ വർഷം മുതൽ

തിരുവനന്തപുരം : ഈ വർഷം മുതൽ സംസ്ഥാനത്തെ 200 പട്ടിക വർഗ വിദ്യാർഥികൾക്കു സിവിൽ സർവീസ് പരിശീലനം നൽകുമെന്നു മന്ത്രി എ.കെ. ബാലൻ. സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിലാകും പരിശീലനം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. മണ്ണന്തലയിൽ പട്ടിക വർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നേരത്തെ 40 വിദ്യാർഥികൾക്കു പട്ടിക വർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ സിവിൽ സർവീസ് പരിശീലനം നൽകിയിരുന്നു. ഇതു വിപുലമാക്കുന്നതിന്റെ ഭാഗമായാണു സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. മണ്ണന്തല പോസ്റ്റ് മെട്രിക് ഹോസ്റ്റലിലായിരിക്കും പരിശീലനം നടക്കുകയെന്നും മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം; ജാഗ്രതാ നിർദ്ദേശം

ദുരിതാശ്വാസം: ഈ ഘട്ടത്തില്‍ വേണ്ടത് സാമ്പത്തിക പിന്തുണ