startup , incubator, startup mission, Kerala Startup Mission ,KSUM, provide ,started ,Business & Technology Accelerator ,promote, Technology Business Incubators, Kerala, associated, entrepreneurship, development , incubation
in , ,

സ്റ്റാര്‍ട്ടപ്പുകൾക്ക് ഇന്‍കുബേഷന്‍ പദ്ധതിയുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം നല്‍കി വിജയിപ്പിച്ചെടുക്കാനുള്ള രണ്ടു വര്‍ഷത്തെ ഘട്ടം ഘട്ടമായുള്ള സമ്പൂര്‍ണ ഇന്‍കുബേഷന്‍ പദ്ധതിക്ക് കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍ (Kerala Startup Mission) രൂപം നല്‍കി.

സര്‍ക്കാര്‍ സഹായപദ്ധതികള്‍, വ്യാവസായിക പങ്കാളിത്തം, രാജ്യാന്തര വിപണിപരിചയം, സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളിത്തവും ധനസഹായവും, വെന്‍ച്വര്‍ ഫണ്ടിങ് , ഏഞ്ചല്‍ ഫണ്ടിങ്, ഗ്രാന്‍റുകള്‍ എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് പരിശീലനം.

ജനുവരി ആദ്യവാരം തിരുവനന്തപുരത്തു നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഡിസംബര്‍ 10-നു മുന്‍പ് സ്റ്റാര്‍ട്ടപ് മിഷന്‍ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ചുരുക്കപ്പട്ടികയിലുള്‍പ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളെ ഡിസംബര്‍ 16-നു മുന്‍പ് അറിയിക്കും.

അന്തിമ തിരഞ്ഞെടുപ്പ് ഡിസംബര്‍ 21-ന് തിരുവനന്തപുരത്തു നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ബന്ധമായും ജനുവരി എട്ടു മുതല്‍ 12 വരെ നടക്കുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാം, സെക്ടര്‍ കണക്ട് പ്രോഗ്രാം, ഡെമോ ഡേയ്സ് തുടങ്ങിയവയില്‍ പങ്കെടുക്കണം.

ഓരോ മൂന്നു മാസവും സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ അവയെ തുടരാന്‍ അനുവദിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടുവര്‍ഷവും ഇന്‍കുബേഷന്‍ ലഭ്യമാകും.

ഒന്‍പതു മുതല്‍ 12 മാസം കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്യുഎം മാനേജര്‍ അശോക് കുര്യന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിപണിയിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടുവര്‍ഷം വരെ പരിശീലനം തുടരേണ്ടിവരുമെന്നും കെഎസ്യുഎം മാനേജര്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയിലും കോഴിക്കോട്ടും ഇതേ പരിപാടി നടത്താന്‍ സ്റ്റാര്‍ട്ടപ് മിഷന്‍ ലക്ഷ്യമിടുന്നുണ്ട്. സാങ്കേതിക-വ്യവസായ വിദഗ്ധര്‍, ബിസിനസ് വന്‍ വിജയമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വിപണിയിലെ നിലവാര മാനദണ്ഡങ്ങളെപ്പറ്റിയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധര്‍ അറിവു പകരും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായോ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹത. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കമ്പനികള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 2018 ജനുവരി 31-ന് മുന്‍പ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ഇതിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായം ലഭിക്കും.

ഒന്നില്‍ക്കൂടുതല്‍ സ്ഥാപകരുള്‍പ്പെട്ടതായിരിക്കണം മുഖ്യ ടീം. ഏകാംഗ ടീമുകള്‍ വേണ്ട യോഗ്യതയുള്ള സ്ഥാപകരെ 2018 ജനുവരി 31-ന് മുന്‍പ് കണ്ടെത്തണം. സ്റ്റാര്‍ട്ടപ് മിഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കുന്നവര്‍ക്കാവും സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ അനുവദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ https://startupmission.kerala.gov.in/incubation എന്ന ലിങ്കില്‍ ലഭ്യമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Aparna Sen ,G. Aravindan ,lecture, Bengali filmmaker,13th G. Aravindan lecture ,International Film Festival of Kerala , organised, tribute ,versatile genius ,13th edition,Satyajit Ray,Teen Kanya , Bengali middle class , direction , Mrinal Sen,Sen,career ,filmmaking , film ,36 Chowringhee Lane , Parama , Sati , Yugant ,Paromitar Ek Din,Mr. and Mrs.Iyer , ItiMrinalini , Chotushkone,

അരവിന്ദനെ അനുസ്മരിക്കാന്‍ അപര്‍ണ എത്തുന്നു

IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen

ഐഎഫ്എഫ്കെയിൽ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍