pinarayi, investment
in , ,

കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി

കൊച്ചി: കേരളത്തിലെ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുവാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (startups) ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി (cm) പ്രഖ്യാപിച്ചു. നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങളാണ് നാടിന് ആവശ്യമെന്നും വ്യവസായ മേഖലയിലെ പരമ്പരാഗത രീതികളും കാഴ്ച്ചപ്പാടുകളും യുവാക്കള്‍ മാറ്റിമറിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊച്ചിയില്‍ കെഎസ്‌ഐഡിസി സംഘടിപ്പിച്ച മൂന്നാമത് യുവസംരംഭക സംഗമം (യെസ്2017 3ഡി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനാണ് ശ്രമം. കെഎസ്‌ഐഡിസിയിലൂടെയാണ് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുക. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള അടിസ്ഥാനസൗകര്യം, പശ്ചാത്തലവികസനം എന്നിവ കെഎസ്‌ഐഡിസി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭാവിയിലെ സാമ്പത്തികവളര്‍ച്ചാ സ്രോതസ്സായ സംരംഭങ്ങള്‍ക്കായി 1375 കോടി രൂപ വകയിരുത്തിയതായും ഇതില്‍ 549 കോടി ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 10 കോടി രൂപ ടെക്നോളജി ഇന്നൊവേഷനും 70 കോടി യുവജന സംരംഭകത്വ പരിപാടികള്‍ക്കുമായി നീക്കിവയ്ക്കും.

കൃഷി, ആരോഗ്യം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലേക്കും നൂതനാശയങ്ങള്‍ എത്തിക്കണമെന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മ്മശേഷി സ്വന്തം നാട്ടില്‍ വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത രീതികള്‍ അനുയോജ്യമല്ലാത്തതിനാല്‍ മാറ്റംവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

wonder woman

വണ്ടർ വുമൺ: രണ്ടാം ഭാഗവുമായി പാറ്റി ജെങ്കിങ്സ്

karuna-estate

കരുണ എസ്റ്റേറ്റ്: നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കി