സ്റ്റാര്‍ട്ടപ്പുകള്‍ താല്ക്കാലിക വിപണിയല്ല ലക്ഷ്യമിടേണ്ടത്: വി കെ മാത്യൂസ്

തിരുവനന്തപുരം: വിപണിയിലെ താല്ക്കാലിക നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങരുതെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധനും ഐബിഎസ് സ്ഥാപക ചെയര്‍മാനുമായ വികെ മാത്യൂസ്.

ഏതെങ്കിലുമൊരു പ്രത്യേക ഭൂപ്രദേശത്തുള്ള അസംഘടിത മേഖലയില്‍ കേന്ദ്രീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തയാറാകണം. പടര്‍ന്നുപിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പകരം വേണ്ടത് ഒരു ഉല്പന്നം മെച്ചപ്പെടുത്തി കുറ്റമറ്റതാക്കുക എന്നതാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ് സംരംഭകരുമായുള്ള ആശയവിനിമയ പരിപാടിയായ മീറ്റ് ദ ലീഡര്‍-ല്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള മാതൃക സൃഷ്ടിക്കണം. ഈ മാതൃക പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സംരംഭങ്ങളുമായി ബന്ധപ്പെടേണ്ട പ്രധാന പങ്കാളികളെ കണ്ടെത്തുകയും അവരുമായി സഹകരിക്കുകയും വേണം. സ്റ്റാര്‍ട്ടപ്പുകൊണ്ട് അന്തിമമായി പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണെന്നും ആരാണ് ഉല്പന്നത്തിനുവേണ്ടി പണം മുടക്കുന്നതെന്നും കൃത്യമായ ബോധം വേണമെന്ന് ശ്രീ മാത്യൂസ് പറഞ്ഞു.

നിശ്ചയദാര്‍ഢ്യവും ദിശാബോധവുമുള്ള സംരംഭകരെ ആര്‍ക്കും തടയാനാവില്ല. തങ്ങളുടെ പ്രവര്‍ത്തന മേഖല പരിമിതപ്പെടുത്താതെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലുള്ള പതിനഞ്ചിലേറെ സ്റ്റാര്‍ട്ടപ്പുകളാണ് മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന 

നോർക്ക റൂട്ട്സ് സാന്ത്വനം: ഇടനിലക്കാരാൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം