അന്തരീക്ഷ താപം വർധിക്കുന്നു; ജാഗ്രത വേണം

തിരുവനന്തപുരം: അന്തരീക്ഷതാപം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാവുകയും ചെയ്യും. 

കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നും ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടമാകുന്നതിനാൽ പേശിവലിവും ക്ഷീണവും ഉണ്ടാകും. വെയിലത്തു ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്താതിമർദ്ദമുള്ളവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. നേരിട്ടു വെയിലേൽക്കുന്ന ഭാഗങ്ങൾ ചുവന്നു തടിക്കുകയും പൊള്ളലുകളുണ്ടാവുകയും ചെയ്‌തേക്കാം.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉച്ചയ്ക്കു 12 മുതൽ വൈകിട്ട് മുന്നുവരെ വെയിലത്തു നിന്നുള്ള ജോലികൾ ഒഴിവാക്കണം. കഴിയുന്നതും ഒറ്റയ്ക്കു നിന്നു ജോലി ചെയ്യാതിരിക്കുക. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ കട്ടികുറഞ്ഞ പരുത്തി വസ്ത്രങ്ങൾ   ധരിക്കണം. വെയിലത്തു പാർക്ക് ചെയ്യുന്ന കാറിലും മറ്റു വാഹനങ്ങളിലും കുട്ടികളെയും വൃദ്ധരെയും ഇരുത്തി പോകാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, ശക്തമായ പേശിവലിവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സൂര്യാഘാതമുണ്ടായെന്നു സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്കു മാറി വിശ്രമിക്കുകയും കട്ടികൂടിയ വസ്ത്രങ്ങൾ നീക്കി ശരീരം തണുത്തവെള്ളം കൊണ്ട് തുടയ്ക്കുകയും വേണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും പഴങ്ങളും സാലഡുകളും കഴിക്കുകയും ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വെസ്റ്റ് നൈല്‍ വൈറസ്: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത നിര്‍ദേശം

കയ്യടിച്ചോളൂ; മണികണ്ഠൻ ഇതാ വീണ്ടുമെത്തി!