Stephen Hawking , died, aged 76, World renowned physicist
in , ,

സുപ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിംഗ് വിട വാങ്ങി

ലണ്ടന്‍: സുപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് ( Stephen Hawking ) ബുധനാഴ്ച്ച പുലർച്ചെ അന്തരിച്ചു. 76 വയസായിരുന്നു.

കേംബ്രിഡ്ജിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരെ ഉദ്ധരിച്ച്‌ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാഡീരോഗ ബാധിതനായതിനെ തുടർന്ന് കടുത്ത ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ് വീല്‍ച്ചെയറിലിരുന്നാണ് ശാസ്ത്രത്തിന് അപൂര്‍വ്വ സംഭാവനകൾ  നല്‍കിയത്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ശാസ്ത്ര ലോകത്തിന് നിര്‍ണായക വിവരങ്ങൾ നൽകിയിട്ടുണ്ട്.

ഫ്രാങ്ക് ഹോക്കിന്‍സ്- ഇസബെല്‍ ഹോക്കിന്‍സ് ദമ്പതികളുടെ മകനായി 1942 ജനുവരി എട്ടിന് ഓക്സ്ഫ‍ഡിൽ ജനിച്ച ഇദ്ദേഹം 17ാം വയസില്‍ ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു.

ബിരുദപഠനം പൂര്‍ത്തിയാക്കിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ തന്നെയായിരുന്നു ഹോക്കിംഗ് ഗവേഷണവും പൂര്‍ത്തിയാക്കിയത്. ഗവേഷണത്തിനിടെ ഹോക്കിംഗിന് മോട്ടോര്‍ ന്യൂറോണ്‍ എന്ന അപൂര്‍വ്വ നാഡീരോഗം ബാധിച്ചു.

1963-ല്‍ 21ാം വയസില്‍ നാഡീരോഗത്തെ തുടര്‍ന്ന് ഹോക്കിംഗിന്റെ കൈകാലുകള്‍ തളര്‍ന്നു പോയെങ്കിലും തന്റെ ഇച്ഛാശക്തിയാൽ ഇദ്ദേഹം ശാരീരിക വെല്ലുവിളികളെ അതിജീവിച്ചു.

ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ്സായിരുന്നു ‍ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് വിധിച്ചിരുന്നത്. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹോക്കിംഗ് 76 വയസു വരെ ജീവിച്ചത്.

ബെസ്റ്റ് സെല്ലറായി റെക്കോര്‍ഡ് ഭേദിച്ച ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്.

ഇദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി ‘തിയറി ഓഫ് എവരിതിംഗ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ചലച്ചിത്രവും ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.

സാമൂഹികപരവുമായ വിഷയങ്ങളിലും ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ള ഇദ്ദേഹം പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ട്രംപിന്റെ തീരുമാനം ആഗോളതാപനം തടയാനാകാത്ത കടുത്ത സാഹചര്യത്തിലേക്ക് ഭൂമിയെ നയിക്കുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഭാവിയിൽ ഭൂമിയുടെ അവസ്ഥ ശുക്രഗ്രഹത്തിന് സമാനമാകുമെന്നും ഭൂമിയില്‍ സള്‍ഫ്യൂരിക് ആസിഡ് പെയ്യുകയും താപനില 250 ഡിഗ്രിയിലേക്ക് കുതിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.

റിച്ചാർഡ് ബ്രാൻസണിന്റെ ബഹിരാകാശ പദ്ധതിയിലൂടെ ബഹിരാകാശ യാത്ര നടത്താനൊരുങ്ങിയതിനെ തുടർന്ന് ശരീരത്തിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട സ്റ്റീഫൻ ഹോക്കിംഗ് കഴിഞ്ഞവർഷം വാർത്തകളിൽ ഇടം നേടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Honda ,starts, dispatches ,160 cc sporty motorcycle, X-Blade ,price, show room, booking, details,

ഹോണ്ടയുടെ 160സിസി മോട്ടോര്‍സൈക്കിള്‍ എക്‌സ്-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു

Kim Jong Un , Donald Trump Kim-Trump , meeting , place, speculation, North Korea', US, president,  leaders, invitation, Pyongyang, nuclear programme, seoul, Washington, location, 

കിം-ട്രംപ് കൂടിക്കാഴ്ച: വേദിയെ ചൊല്ലിയുള്ള ഊഹാപോഹങ്ങൾ തുടരുന്നു