വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് ശ്രീധരൻ പിള്ള

പന്തളം: ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണ് ശബരിമല സംരക്ഷണ യാത്രയെന്ന് എൻ ഡി എ സംസ്ഥാന ചെയർമാൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള ഇടതു സർക്കാർ ശ്രമങ്ങളെ തിരുത്താൻ സമാധാനത്തിന്റെ പാതയിലൂടെയുള്ള ഗാന്ധിയൻ സമരമാണ് ഇത്. മത വിശ്വാസത്തെ അടിച്ചമർത്തിയതു കൊണ്ടാണ് സോവിയറ്റ് യൂണിയനോടൊപ്പം കമ്മ്യൂണിസവും ലോകത്തു തകർന്നടിഞ്ഞത്. ചൈനയിൽ കമ്മ്യൂണിസ്റ്റുകൾ ബുദ്ധ സന്യാസിമാരുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്.

കമ്മൂണിസം കേരളത്തിൽ ഉടലെടുത്തപ്പോൾ തന്നെ എകെജിയുടെ നേതൃത്വത്തിൽ ശബരിമലയെയും ഹിന്ദു സംസ്കാരത്തെയും തകർക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. അതിനായി രൂപീകരിച്ച ഗോപാല സേനയെ സിപിഎമ്മിന്റെ പ്രവർത്തകർ തന്നെ ഇല്ലാതാക്കുകയായിരുന്നു.

സഭാ തർക്കത്തിലുൾപ്പെടെ വർഷങ്ങൾക്കു മുമ്പുണ്ടായിട്ടുള്ള സുപ്രീം കോടതി വിധികൾ നടപ്പാക്കാൻ പിണറായി സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാൽ, ശബരിമലയ്ക്കെതിരെ വിധി വന്ന അന്നു തന്നെ അതിന്റെ ഉള്ളടക്കം പോലും അറിയാൻ ശ്രമിക്കാതെ അടിയന്തിരമായി നടപ്പാക്കാനാണ് ഉത്തരവിട്ടത്. വിശ്വാസികളുടെ വികാരം മനസ്സിലാക്കണമെന്ന് മറ്റെല്ലാ പാർട്ടികളും ആവശ്യപ്പെട്ടിട്ടും പിണറായി വിജയൻ അതിനു തയ്യാറാകാത്തത് ദുരൂഹമാണ്.

ഇന്ന് ശബരിമലയ്ക്കും ഹിന്ദുക്കൾക്കുമെതിരാണെങ്കിൽ നാളെ കൃസ്തൃൻ, മുസ്ലീം വിശ്വാസങ്ങൾക്കെതിരെയാകും കടന്നുകയറ്റമുണ്ടാകുക.  ഈ ജനകീയ മുന്നേറ്റത്തെ ചെറുത്തു തോല്പിക്കാൻ നിരീശ്വരവാദികളുടെ കൂടാരമായ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആദ്യ നെറ്റ്ഫ്ലിക്സ് അഡിക്ഷൻ കേസ്  ഇന്ത്യയിൽ 

യുവാക്കൾ ലഹരിക്ക് അടിമപ്പെടുന്നതു തടയാൻ മഹായജ്ഞം വേണം: കടന്നപ്പള്ളി