stock market , Karnataka election result, NSE, BSE, sensex, strength, shares, BJP, JDS, Congress, Jimeet Modi, founder , CEO, Samco Securities, 
in ,

കർണാടക തിരഞ്ഞെടുപ്പ് ഫലം: മികച്ച മുന്നേറ്റവുമായി ഓഹരി വിപണി

മുംബൈ: കർണാടക തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിക്ക് ( stock market ) കരുത്ത് പകർന്നു. സെൻസെക്സ് 400 പോയിന്റ ഉയർന്നു. നിഫ്റ്റി നിർണായകമായ 10,900 മാർക്കും കടന്നു.

എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങുമ്പോൾ വിപണിയിലും ആശങ്കകൾ പ്രകടമായിരുന്നു. എന്നാൽ ലീഡ് നില പുറത്തു വന്നു തുടങ്ങിയപ്പോൾ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്ന് ഓഹരി വിപണി മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു.

പടിപടിയായി ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബാങ്കിങ്, ഓയിൽ, ഇൻഫ്രാ സ്ട്രക്ച്ചർ, ഓട്ടോമൊബൈൽ, സ്റ്റീൽ തുടങ്ങി പ്രധാന മേഖലകളിലെല്ലാം ചലനങ്ങൾ പ്രകടമാണ്.

ടാറ്റ സ്റ്റീൽ,എച്ച്.ഡി.എഫ്.സി ബാങ്ക്,കൊട്ടക് മഹീന്ദ്ര, റിലയൻസ്, ടി സി എസ്,യെസ് ബാങ്ക്, ഐ സി ഐ സി ഐ, ഇൻഡസ് ഇൻഡ് ,ബജാജ് ഓട്ടോ ഓഹരികൾ 1 മുതൽ 2.5 % വരെ വളർച്ച കാണിച്ചു.

തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നെന്ന് സാംകോ സെക്യൂരിറ്റീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിമീത് മോഡി അഭിപ്രായപ്പെട്ടു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള കർണാടക തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകർക്ക് വിപണി സ്ഥിരത ഉറപ്പു നൽകുന്നതായും സ്വദേശ-വിദേശ നിക്ഷേപകർക്ക് അത് ആത്മവിശ്വാസം പകർന്നതായും അദ്ദേഹം വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cannes 2018,Sonam,Mahira, viral, hug, red carpet,  Sonam Kapoor, Mahira Khan , Cannes , Sonam Kapoor ,Mahira Khan , Pakistani actress,cosmetic giant, L'Oreal,

മാഹിറയ്ക്ക് മുത്തം നൽകി സോനം; കാനിലെ റെഡ് കാർപെറ്റ് ചുവന്നു തുടുത്തു

flex, environment, Kerala, ban, political parties, hospitals, govt offices, additional chief secretary, advertisements, board, pollution, 

പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായി ഫ്ലക്സുകൾ; നിരോധന നീക്കവുമായി സർക്കാർ