Movie prime

വയനാട്ടിലെ അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി വിജയൻ

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് പിണറായി വിജയൻ. ജയിക്കാൻ വേണ്ടിയാണ് വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തിയതെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് അങ്കത്തട്ടിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിൽ കൂടുതൽ നേടി ഇടതുപക്ഷം വിജയിക്കും.ആരെങ്കിലും വരുമെന്ന് കേട്ട് ഓടുന്നവരല്ല തങ്ങളെന്നും ഫേസ് ബുക്ക് കുറിപ്പിൽ പിണറായി പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില് കാണാം. വയനാട്ടില് ഇടത് സ്ഥാനാര്ത്ഥിയെ നിര്ത്തിയത് ജയിക്കാന് More
 
വയനാട്ടിലെ അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി വിജയൻ

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് പിണറായി വിജയൻ. ജയിക്കാൻ വേണ്ടിയാണ് വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തിയതെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് അങ്കത്തട്ടിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പതിനെട്ട് സീറ്റിൽ കൂടുതൽ നേടി ഇടതുപക്ഷം വിജയിക്കും.ആരെങ്കിലും വരുമെന്ന് കേട്ട് ഓടുന്നവരല്ല തങ്ങളെന്നും ഫേസ് ബുക്ക് കുറിപ്പിൽ പിണറായി പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കും.

കോണ്‍ഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ല. മുസ്‌ലിം വിഭാഗത്തെ ആക്രമിക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല.

കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചു.