മാനസിക സമ്മർദ്ദം മിഴികളോട് ചെയ്യുന്നതെന്ത്? 

stress , eyesight, affect ,vision, remedy, treatment, solution, psychotherapy ,vision loss

മാനസിക സമ്മർദ്ദത്താൽ ( stress ) ഒട്ടനേകം ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം ഇക്കാലത്ത് ഏറുകയാണ്. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് മാനസിക സമ്മർദ്ദം കാരണമാകുമെന്ന് ഏവർക്കും അറിയാം.

എന്നാൽ ഇത് കാഴ്ചശക്തിയെ എങ്ങനെ ബാധിക്കുമെന്നതിനെ പറ്റി ഒട്ടേറെപ്പേർ ഇപ്പോഴും അജ്ഞാതരാണ്. നിരന്തരമായ മാനസിക പിരിമുറുക്കം കാഴ്ച്ചശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പിരിമുറുക്കവും നേത്ര രോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സാധൂകരിക്കുന്ന നൂറ് കണക്കിന് കുറിപ്പുകളും റിപ്പോർട്ടുകളുമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നത്.

നിരന്തരമായ മാനസിക സമ്മർദ്ദത്താൽ ഉയർന്നു വരുന്ന കോർട്ടിസോളിന്റെ അളവും മൂലം നാഡി വ്യവസ്ഥയുടെയും ധമനികളുടെയും പ്രവർത്തനം അസന്തുലിതവും നിയന്ത്രണാതീതവും     ആകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തന്മൂലം കണ്ണിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ അത് പ്രതികൂലമായി ബാധിക്കുന്നു എന്ന് ഗവേഷകർ വ്യക്തമാക്കിക്കഴിഞ്ഞു.

ഇൻട്രാക്യുലർ മർദ്ദം, എൻഡോതെഷിയൽ ഡിസ്ഫൻക്ഷൻ (ഫ്ലേമർ സിൻഡ്രോം), വീക്കം എന്നിവയാണ് പിരിമുറുക്കം മൂലം ഉണ്ടാവുന്ന ചില പ്രശ്‍നങ്ങൾ എന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

stress,eyesight, affect ,vision, remedy, treatment, solution, psychotherapy ,vision loss

കഠിനമായി സമ്മർദ്ദം അനുഭവിക്കുന്ന രോഗിക്ക് കാഴ്ച്ച കുറയുമ്പോൾ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ചികിത്സ നൽകുകയും സൈക്കോളജിക്കൽ കൗൺസിലിങ് നൽകുകയും ചെയ്യുന്നതാണ് ഫലപ്രദമെന്ന് ഗവേഷകർ വ്യക്തമാക്കി.

മാനസിക സമ്മർദ്ദമനുഭവിക്കുന്ന രോഗിയും ചികിത്സകനും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതും അത്യാവശ്യമായ കാര്യമാണ്.

മസ്തിഷ്ക ഉത്തേജനം, റീലാസേഷൻ റെസ്‌പോൺസ്, കാഴ്ചശക്തി വീണ്ടെടുക്കൽ, ഉത്കണ്ഠ നിയന്ത്രണം, സാമൂഹ്യ പിന്തുണ എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ചികിത്സകളിലൂടെ കണ്ണിലേയ്ക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാനാകും. തന്മൂലം മാനസിക സമ്മർദ്ദത്താൽ കുറഞ്ഞു പോയ കാഴ്ചശക്തി മെച്ചപ്പെടുത്താമെന്ന് ഗവേഷകർ പറയുന്നു. നേത്ര രോഗങ്ങൾക്ക് ക്ലിനിക്കൽ മാനേജ്‌മന്റ് എന്ന ചികിത്സ രീതി വ്യാപകമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും റീലാക്സ് ആകുന്നതിനും ചില വ്യായാമങ്ങൾ അനുവർത്തിക്കാവുന്നതാണ്.

മെഡിറ്റേഷൻ, ഓട്ടോജനിക് ട്രെയിനിങ്, സമ്മർദ്ദ നിയന്ത്രണ പരിശീലനം, സൈക്കോതെറാപ്പി തുടങ്ങിയവ ശീലിക്കുന്നത് മാനസിക സമ്മർദ്ദം മൂലം കാഴ്ച ശക്തി കുറയുന്നത് നിയന്ത്രിക്കുവാനായി സഹായിക്കും.

എന്നാൽ പരമ്പരാഗത നേത്ര രോഗങ്ങൾക്ക് ഇത്തരം ചികിത്സാ രീതികൾ അല്ല പരിഹാരമെന്നും എന്നും ഗവേഷകർ ഓർമിപ്പിക്കുന്നു.

stress-eyesight-affect-vision-remedy

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

OPPO , Find X , unveils , motorised pop-up camera ,Europe , North America , launches , Asian countries,

ഏഷ്യൻ രാജ്യങ്ങളിലും ഫൈൻഡ് എക്സ് സ്മാർട്ട് ഫോണുമായി ഓപ്പോ

Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

കഞ്ചിക്കോട് ഫാക്ടറി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് എംപിമാരുടെ ധർണ