‘പക്ഷാഘാതം തടയലും നിയന്ത്രണവും’ വീഡിയോ മത്സരം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ്  മത്സരം സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: പക്ഷാഘാതത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്‍ (ഐഎസ്എ)  ദേശീയ തലത്തില്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.

രാജ്യത്തെ എണ്ണൂറിലധികം വരുന്ന പക്ഷാഘാത വിദഗ്ധരുടെ കൂട്ടായ്മയായ ഐഎസ്എ ഒക്ടോബര്‍ 29-ലെ ലോക പക്ഷാഘാത ദിനത്തിനു മുന്നോടിയായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ്  മത്സരം സംഘടിപ്പിക്കുന്നത്.

‘പക്ഷാഘാതം- ലക്ഷണങ്ങളും മുന്‍നിര്‍ണയവും’,  ‘ജീവിതശൈലീ ഘടകങ്ങളും പക്ഷാഘാതവും’, ‘പക്ഷാഘാതത്തിനു ശേഷമുളള ജീവിതം’, ‘പക്ഷാഘാതവും നിലനില്‍പും’, ‘പക്ഷാഘാതം തടയല്‍’, ‘എഫ്.എ.എസ്.ടി’ (ഫെയ്സ്,ആം,സ്പീച്ച്,ടൈം) എന്നീ ആറു വിഷയങ്ങളില്‍ ഏതെങ്കിലും ഒന്ന് വീഡിയോക്ക് പ്രമേയമാക്കാം. ഇംഗ്ലിഷിലോ ഹിന്ദിയിലോ അയിരിക്കണം എന്‍ട്രികള്‍. 30 സെക്കന്‍റു മുതല്‍  1 മിനിറ്റ് വരെ ദൈര്‍ഘ്യമാകം.

ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രൂപ്പുകളായോ വ്യക്തിഗതമായോ മത്സരത്തില്‍ പങ്കെടുക്കാം.  മത്സരത്തെക്കുറിച്ചുള്ള നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ഐഎസ്എ വെബ്സൈറ്റില്‍  ലഭിക്കും. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 5 വെള്ളിയാഴ്ച. ആദ്യം ലഭിക്കുന്ന 100 എന്‍ട്രികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം  5000 രൂപ, 3000 രൂപ,  1500 എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. മെഡിക്കല്‍ വിദഗ്ധര്‍ അടങ്ങുന്ന  സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. ഇതു കൂടാതെ ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ലൈക്ക് ലഭിക്കുന്ന എന്‍ട്രിക്ക് 2500 രൂപയുടെ പ്രത്യേക സമ്മാനവും നല്‍കും.

ചുരുക്ക പട്ടികയിലുള്ള എന്‍ട്രികള്‍ ഐഎസ്എയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഒക്ടോബര്‍ 24 ന് പ്രദര്‍ശിപ്പിക്കും.

ആഗോള പക്ഷാഘാത സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വേള്‍ഡ് സ്ട്രോക്ക് അസോസിയേഷന്‍റേയും (ഡബ്ല്യുഎസ്ഒ) യൂറോപ്യന്‍ സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍റേയും (ഇഎസ്ഒ) ഏഷ്യ പെസഫിക് സ്ട്രോക്ക് അസോസിയേഷന്‍റേയും (എപിഎസ്ഒ)  സഹകരണത്തോടെ ഐഎസ്എ പ്രവര്‍ത്തിക്കുന്നത്.

‘പക്ഷാഘാതത്തിനു ശേഷമുള്ള ജീവിതത്തിന് ഒരു പിന്‍താങ്ങ്’ എന്നതാണ് ഇക്കൊല്ലത്തെ ലോക പക്ഷാഘാതദിന പ്രമേയം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജാദവിനെ ഓൾ റൗണ്ടർ ആയി പരിഗണിക്കണം: ഗാവസ്‌കർ 

വിദ്യയുടെ സുലുവിനെ കടമെടുത്ത് ജ്യോതിക