കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും തിരയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ വടക്കു പടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 25 മുതൽ 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ തീരവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു. 

അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. 3.2 മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും ആഞ്ഞടിക്കാനും സാധ്യതയുണ്ട്.

ബോട്ടുകൾ കൂട്ടിമുട്ടാതിരിക്കാൻ നങ്കൂരമിടുമ്പോൾ നിശ്ചിത അകലം പാലിക്കണം. വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുത്. ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും തിരിച്ചും കൊണ്ടുപോകരുത്.

മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിനു പോകരുതെന്നും കളക്ടർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചാമ്പ്യൻസ് ബോട്ട് ലീഗ്: ജേതാക്കൾക്ക് 25 ലക്ഷം രൂപ സമ്മാനം

പട്ടുനൂൽ പുഴു കൃഷിയിൽ പുത്തൻ വിജയഗാഥ