പട്ടുനൂൽ പുഴു കൃഷിയിൽ പുത്തൻ വിജയഗാഥ

അമ്പൂരി: സെറികൾച്ചർ കൃഷിയിലൂടെ നൂറുമേനി വിജയം കൊയ്യാൻ ഒരുങ്ങുകയാണ് അമ്പൂരി ഗ്രാമ പഞ്ചായത്തിലെ കുട്ടമല സ്വദേശി ബി. സുദർശനൻ. ഒരു ഏക്കറിൽ നട്ടു പിടിപ്പിച്ച മൾബറി കൃഷിയിലൂടെ 40 കിലോ കൊക്കൂണുകളാണു സുദർശനൻ ഉൽപാദിപ്പിച്ചത്. സുദർശനന്റെ പട്ടുനൂൽ പുഴു കൃഷിയുടെ ആദ്യ വിളവെടുപ്പ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വാഴയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്ന സുദർശനന് വന്യ ജീവികളുടെ ആക്രമണം ശല്യമായപ്പോൾ കൃഷിതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണു സെറികൾചറിനെക്കുറിച്ച് അറിയാനായത്. കുരങ്ങ്, കാട്ടുപന്നി എന്നിവ മൾബറി ഇലകളെ ആക്രമിക്കില്ലായെന്ന തിരിച്ചറിവാണ് ഇതിലേക്ക് ആകർഷിച്ചത്. ഹൊസൂറിലെ സെറി കൾച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരീശീലനവും ലഭിച്ചു.

കിലോയ്ക്ക് 300 മുതൽ 700 രൂപ വരെ കൊക്കൂണുകൾക്ക് മാർക്കറ്റിൽ വിലയുണ്ട്. 10  മൾബറി ചെടികളിൽ നിന്ന് 1000 മുട്ട വിരിയിച്ചെടുക്കാനാകും. ഒറ്റ തവണ മൾബറി ചെടി നട്ടാൽ 15 വർഷം പട്ടുനൂൽ പുഴു കൃഷി ചെയ്യാം.  ഒരു ഏക്കർ കൃഷിയിലൂടെ പ്രതിവർഷം 2.6 ലക്ഷം രൂപ വരെ ലാഭം കൊയ്യാം.

അമ്പൂരി, കള്ളിക്കാട് മലയോര മേഖലയിൽ മൾബറി കൃഷിയുടെ സാധ്യതകൾ പരിശോധിച്ച് നൂതന പദ്ധതികൾ തയ്യാറാക്കുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. പറഞ്ഞു. പാറശ്ശാല മണ്ഡലം സമ്പൂർണ തരിശ് നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി മൾബറി കൃഷിയ്ക്ക് പ്രധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സെറികൾച്ചർ കൃഷിയിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം കൊയ്യാൻ കഴിയുമെന്ന് ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ജെ.എ അനിൽകുമാർ ചൂണ്ടിക്കാട്ടി. വിവിധ ധനസഹായ പദ്ധതികളിലൂടെ 1.6 ലക്ഷം രൂപ കർഷകനു സബ്‌സിഡി ഇനത്തിൽ ലഭിക്കും. ഭൂവികസനം, നഴ്‌സറി, ചെടി നടീൽ, ജലസേചനം, ജൈവവളം ഒരുക്കൽ എന്നിവയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ലഭിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും തിരയ്ക്കും സാധ്യത

കലാകാരന്‍ ഉദ്ദേശിച്ചതിനപ്പുറമുള്ള മാനങ്ങള്‍ നല്‍കാന്‍ സൃഷ്ടികള്‍ക്ക് കഴിയും: ജിതിഷ് കല്ലാട്ട്