സർക്കാരിൻ്റെ അമിതാവേശം കേരളത്തെ  കലാപഭൂമിയാക്കി: സുധീരൻ 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശവും അതീവ വ്യഗ്രതയും വിവേകശൂന്യമായ നടപടികളുമാണ് കേരളത്തെ വീണ്ടും ഒരു കലാപഭൂമിയാക്കി മാറ്റിയത്, എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

പിറവം പള്ളി പ്രശ്നത്തിൽ ഇതേ സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും അതു നടപ്പാക്കുന്നതിന് സാവകാശം തേടുകയും സമവായത്തിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്ത സർക്കാർ ശബരിമല കാര്യത്തിൽ എന്തുകൊണ്ട് ഈ സമീപനം സ്വീകരിച്ചില്ല?  അപക്വനടപടികൾ സ്വീകരിച്ച് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയല്ലേ ചെയ്തത്? സുധീരൻ ഫേസ് ബുക്കിൽ കുറിച്ചു.

കേരളത്തെ സംഘർഷഭൂമിയാക്കി മാറ്റി സംഘപരിവാറിന് കളമൊരുക്കിക്കൊടുക്കുക വഴി തങ്ങൾക്ക് രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹമാണ് അനിയന്ത്രിതമായ ഈ ഗുരുതര സാഹചര്യത്തിലേക്ക് നാടിനെ തള്ളിവിട്ടത്. ഇതിനു മുഖ്യമന്ത്രിക്ക് വലിയ നൽകേണ്ടിവരും, അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

responsible tourism, Kerala, minister, Kadakampally 

ഹര്‍ത്താലിനെ പൂർണ്ണമായി തള്ളി ടൂറിസം, വ്യാപാര മേഖലകൾ

തന്ത്രി ഭീകരവാദികളുടെ കൈയ്യില്‍ പെട്ട് കളിക്കുന്നു: ഇ പി ജയരാജന്‍