കേരളത്തിൽ വന്ന് മോദി വീരസ്യം പറയുന്നത് പരിഹാസ്യം: സുധീരൻ 

തിരുവനന്തപുരം: വേണമെന്ന് വച്ചാൽ ശബരിമല വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി  അതിനൊന്നും ഇതേവരെ ശ്രമിക്കാതെ തങ്ങളുടേതാണ് വ്യക്തമായ നിലപാടെന്ന് പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകുമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതിവിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നുവന്നതിനെ തുടർന്ന് വളരെ വേഗത്തിൽ തന്നെ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ അതേരീതിയിൽ നിയമ നിർമ്മാണത്തിന് നരേന്ദ്രമോഡി എന്തുകൊണ്ട് തയ്യാറാകുന്നില്ല? സുധീരൻ തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇതെല്ലാം വ്യക്തമാക്കുന്നത് നരേന്ദ്രമോഡിയുടേയും ബി.ജെ.പി. നേതൃത്വത്തിൻ്റേയും രാഷ്ട്രീയ കാപട്യമാണ് എന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്ന് നിയമപരമായി ചെയ്യാനുള്ളത് ചെയ്യാതെ കേരളത്തിൽ വന്ന് നരേന്ദ്ര മോദി വീരസ്യം പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണ് എന്ന് കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലോക ജനതയെ ജാഥയിൽ വരച്ചു കാട്ടി വില്യം കെന്‍റിഡ്ജ് 

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികള്‍ക്കായി സുരക്ഷ സ്വയം തൊഴില്‍ പദ്ധതി