Sunanda, Subramanian Swamy, plea, Delhi HC,
in ,

സുനന്ദയുടെ മരണം: സ്വാമിയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ (Sunanda Pushkar) ദുരൂഹ മരണത്തെ പറ്റിയുള്ള അന്വേഷണം സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി (Subramanian Swamy) നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി (Delhi HC) തള്ളിക്കളഞ്ഞു.

സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി പൊതുതാത്പര്യ ഹര്‍ജിയല്ലെന്നും മറിച്ച്‌ രാഷ്ട്രീയ താത്പര്യ ഹര്‍ജിയാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.

രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കോടതി നടപടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ്മാരായ എസ് മുരളീധറും ഐഎസ് മേഹ്തയും അംഗങ്ങളായ പുതിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

രാഷ്ട്രീയ താത്പര്യം പൊതു താത്പര്യത്തിന്റെ വേഷണമണിഞ്ഞെത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്വാമിയുടെ ഹര്‍ജിയെന്ന് കോടതി വിമര്‍ശിച്ചു. തെളിവുകള്‍ കൈവശം ഉണ്ടായിരുന്നെങ്കില്‍ അവ എന്തുകൊണ്ടാണ് അന്വേഷണ സംഘത്തിനു കൈമാറാതിരുന്നതെന്ന് കോടതി സ്വാമിയോട് ആരാഞ്ഞു.

അന്വേഷണ പുരോഗതിയറിയിച്ചു കൊണ്ടുള്ള ഡൽഹി പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി സ്വാമിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സ്വാമിയുടെ നീക്കമെന്നാണ് സൂചന.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെ പറ്റി അന്വേഷിക്കാന്‍ സിബിഐയുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി പൊതുതാത്പര്യ ഹര്‍ജി സമർപ്പിച്ചത്.

ഡൽഹി പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്നും അതിനാൽ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ജെഎസ് സിസ്താനി ഹര്‍ജിയില്‍ ഡൽഹി പോലീസിൽ നിന്ന് വിശദീകരണം തേടിയിരുന്നു.

അന്വേഷണം ശരിയായ ദിശയിലാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാരും ഡൽഹി പോലീസും നേരത്തെ സ്വാമിയുടെ ഹര്‍ജിയെ എതിര്‍ത്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Guruvayoor Temple,entry,Zamorin ,

വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പിക്കാം: സാമൂതിരി

P V Anwar mla, land, 203 acre, RTI,law, Anwar

പി വി അന്‍വര്‍ എംഎല്‍എയുടെ കൈവശം 203 ഏക്കര്‍ ഭൂമി