Sunburn , natural way, cure,home remedies,health purposes, cool shower, Moisturize , water, kitchen, milk, yogurt, skin, protein,
in ,

സൂര്യതാപത്തെ നേരിടാനുള്ള പ്രകൃതിദത്ത വഴികൾ

ചർമ്മത്തിന് ഏറ്റവുമധികം വെല്ലുവിളികൾ ഉയർത്തുന്ന സമയമാണ് വേനൽക്കാലം. സൂര്യതാപത്താൽ ( Sunburn ) ചർമ്മത്തിന്റെ സ്വാഭാവികത നഷ്ട്മാകാനുള്ള സാധ്യത വളരെ ഏറെയാണ്. എന്നിരുന്നാലും വെയിലത്ത് നിന്ന് ഓടിയൊളിക്കാൻ അത്ര പെട്ടെന്ന് സാധ്യമല്ല. ഒരു യാത്ര പോകുമ്പോഴോ, ജോലിക്കു പോകുമ്പോഴോ ചർമ്മത്തിൽ വെയിലേൽക്കുക സ്വാഭാവികം.

അത്തരം സാഹചര്യങ്ങളിൽ വെയിൽലേറ്റ് ഉണ്ടാവുന്ന ചർമ്മ പ്രശ്‍നങ്ങളെ എങ്ങനെ പ്രകൃതി ദത്തമായി നേരിടാമെന്ന് നോക്കാം. ചർമ്മ പ്രശ്ങ്ങൾക്ക് ഘട്ടം ഘട്ടമായി വേണം പരിഹാരം കാണേണ്ടത്. ശക്തിയാർന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അവയുടെ തിളക്കവും മൃദുത്വവും ഇല്ലാതാക്കും.അതിനാൽ ഏറെ നേരം സൂര്യതാപം ഏൽക്കുന്നതിലൂടെ ചർമം കരുവാളിക്കാനുള്ള സാധ്യത ഏറെയാണ്.

നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കുക

കഠിനമായ വെയിലുള്ള സമയത്ത് പുറത്തു പോയി തിരിച്ചു വീട്ടിൽ വന്നാൽ വളരെ പെട്ടെന്ന് കുളിച്ച് കയറാനുള്ള ശ്രമത്തിന്റെ ഭാഗമായി വെള്ളത്തിന്റെ താപനില പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇത് തികച്ചും തെറ്റായ പ്രവണതായാണ്. കുളിക്കുന്നതിന് മുൻപ് വെള്ളം നല്ലതു പോലെ തണുത്തു എന്ന് ഉറപ്പ് വരുത്തണം.

കുളിക്കുന്നതിലൂടെ ചൂടിൽ നിന്ന് ആശ്വാസം നേടാവുന്നതാണ്. എന്നാൽ അമിതമായി കുളിക്കുന്നത് ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാക്കും. സോപ്പിന്റെ തുടർച്ചയായ ഉപയോഗത്താൽ ശരീരത്തിലെ സ്വാഭാവികമായ എണ്ണ നഷ്‌ടമാകുന്നു. ഇത് വരണ്ട ചർമ്മത്തിന് കാരണമാകും. കുളി കഴിഞ്ഞാലും ശരീരത്തിൽ അല്പം ഈർപ്പം നിലനിർത്തുന്നത് വളരെ നല്ലതാണ്.

ചർമ്മത്തിൽ ആവശ്യമായ ജലാംശം നിലനിർത്താം

കുളിക്കുന്നതിന് മുൻപ് മോയ്ച്ചുറൈസർ ഫ്രിഡ്ജിൽ വയ്ക്കാൻ മറക്കരുത്. മോയ്ച്ചുറൈസറിന്റെ തണുപ്പ് ചർമ്മത്തിനെ ഹൈഡ്രേറ്റ് ചെയ്യുകയും ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് ശമനം നൽകുകയും ചെയ്യും. രാസവസ്‌തുക്കൾ അടങ്ങിയ മോയ്ച്ചുറൈസർ ഒരു കാരണവശാലും ഉപായോഗിക്കരുത്. പകരം പ്രകൃതിദത്തമായ ക്രീമുകൾ വേണം തെരഞ്ഞെടുക്കാൻ. കറ്റാർവാഴ ചർമ്മത്തിന് വളരെ ഉത്തമമാണ്.

ധാരാളം വെള്ളം കുടിക്കാം

വേനൽകാലത്ത് ശരീരത്തിൽ നിര്‍ജ്ജലീകരണം നടക്കും. അതിനാലാണ് സൂര്യതാപത്താൽ ചർമ്മം വളരെ വേഗം വരണ്ടുപോകുന്നത്. ജലാംശം കൂടുതലുള്ള പഴങ്ങൾ പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്യുന്നത് വഴി ശരീരത്തിൽ നിന്ന് നഷ്ട്പ്പെടുന്ന ജലവും പോഷണവും തിരിച്ചു കിട്ടുന്നു. നഷ്ട്പ്പെട്ട വെള്ളം ശരീരത്തിന് തിരിച്ചു കിട്ടുന്നതോടെ സൂര്യതാപം കൊണ്ട് ഉണ്ടാവുന്ന ചർമ്മ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം ലഭിക്കുന്നു.

ചർമ്മ സംരക്ഷണത്തിനായി അടുക്കളയിലേയ്ക്ക്

ചർമ്മ സംരക്ഷിക്കാൻ അടുക്കളകളിൽ നിരവധി സാധനങ്ങൾ ലഭ്യമാണ്. എന്നാൽ അവയുടെ ഉപയോഗവും ഗുണങ്ങളും നമ്മളിൽ പലരും മനസ്സിലാകാതെ പോകുന്നു. ചർമ്മത്തിന് ഏറ്റവും ഉത്തമമായ രണ്ട് പദാർഥങ്ങളാണ് പാലും തൈരും. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചർമ്മത്തിനും ഇവ വളരെ ഗുണപ്രദമാണ്.

നല്ല വൃത്തിയുള്ള ഒരു തുണി പാലിൽ കുതിർത്തു വയ്ക്കുക. അതിൽ കുറച്ച് ഐസ് കട്ടകൾ കൂടി ഇടുക. അതിന് ശേഷം സൂര്യതാപമേറ്റ ഭാഗത്ത് ഈ തുണി 15 മുതൽ 20 മിനിറ്റ് വരെ അമർത്തി വയ്ക്കുക. ഇങ്ങനെ 2 മുതൽ 4 മണിക്കൂർ ഇടവിട്ട് ഈ പ്രക്രിയ ആവർത്തിച്ചു കൊണ്ടിരിക്കുക. സൂര്യതാപമേറ്റ് പൊള്ളിയ ഭാഗത്ത് അല്പം തൈര് പുരട്ടിയാൽ വളരെ നല്ലതാണ്.

ഗ്രീൻ ടീയും ബ്ലാക്ക് ടീയും ഉത്തമം

സൂര്യതാപത്തെ ചെറുക്കാൻ ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. പുറത്തു പോകുന്നതിനു മുൻപ് ഗ്രീൻ ടീയും ബ്ലാക് ടീയും മിക്സ് ചെയ്ത് സൂര്യതാപമേൽക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം സൺസ്ക്രീൻ ക്രീം പുരട്ടാം.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ആന്റി ഓക്സിഡന്റുകളായും നാച്ചുറൽ സൺസ്ക്രീൻ ആയി പ്രവർത്തിക്കുമെന്ന് ചർമ്മ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ചർമത്തില്‍ ഗ്രീൻ ടീ പുരട്ടുന്നത് ഫോട്ടോ പ്രൊട്ടക്റ്റീവ് എഫക്റ്റ് നൽകും. കൂടാതെ സൂര്യതാപം മൂലം നശിച്ച കോശങ്ങള്‍ കുറയ്ക്കുകയും ചർമകോശങ്ങളെ ഒരുപരിധി വരെ സംരക്ഷിക്കുകയും ചെയ്യും.

ജങ്ക് ഫുഡ് ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് അനുയോജ്യം. കറുത്ത വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ഉപയോഗിക്കാം. ഇക്കാര്യങ്ങളിലൂടെ അതികഠിനമായ സൂര്യതാപത്തെ നേരിടാവുന്നതാണ്.

Sunburn , natural way, cure,home remedies,health purposes, cool shower, Moisturize , water, kitchen, milk, yogurt, skin, protein,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Green Roof , benefits, roof garden, environmental friendliness ,waterproof,stress reduction, urban agriculture, roof top, air quality, minimizing waste, rain buffers, 

മേൽക്കൂരയെ പച്ചപ്പുതപ്പണിയിക്കാം; ഒട്ടനേകം നേട്ടങ്ങൾ സ്വന്തമാക്കാം

African actor, Samuel, issue, solved, Sudani from Nigeria, actor, Samuel Abiola Robinson, remuneration, Thomas Issac, producers, facebook post, Kerala, Sudani from Nigeria , Samuel Robinson , thomas issac, leaders , vt balram mla, jinu thomas, saubin, support, opposed, facebook, racial discrimination ,alleges  , Nigerian actor ,Samuel Abiola Robinson , Kerala, producers, film, 

ആരോപണങ്ങളുമായി സുഡാനി ഫ്രം നൈജീരിയയിലെ ആഫ്രിക്കന്‍ നടന്‍