മക്കൾ സെൽവൻ വിജയ് സേതുപതിയുടെ സൂപ്പർ ലുക്ക് കണ്ടോ? 

അസാധാരണമല്ലാത്ത കഥപാത്രങ്ങൾ പോലും അവിസ്മരണീയമാകുന്നത് അഭിനേതാവിന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്. അത്തരത്തിൽ തമിഴ് ചലച്ചിത്രത്തിന്റെ താരോദയമാണ് വിജയ് സേതുപതി.

ചെക്ക ചിവന്ത വാനം, 96 എന്നീ  ചിത്രങ്ങളിലെ നടന്റെ പ്രകടനം പ്രേക്ഷക – നിരൂപക പ്രശംസ പിടിച്ചു പറ്റുകയാണ്. ഇരു ചിത്രങ്ങളും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിനിടെയിൽ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് താരം.

സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. കഴിഞ്ഞ  ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കിൽ പിങ്ക് സാരി ധരിച്ച് പ്രത്യക്ഷപ്പെട്ട സേതുപതി അക്ഷരാർത്ഥത്തിൽ സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്നു. ആകർഷകമായ പോസ്റ്ററിൽ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.ചിത്രത്തിലെ മറ്റ് താരങ്ങളായ സാമന്ത, രമ്യ കൃഷ്ണൻ, ഗായത്രി എന്നിവർക്ക് പുറമെ ഫഹദ് ഫാസിലും പോസ്റ്ററിലുണ്ട്. ത്യാഗരാജൻ കുമാരാജ ഒരുക്കുന്ന സൂപ്പർ ഡീലക്സ് ഒരു ആന്തോളജി ചിത്രമാണ്.

പ്രശസ്ത തമിഴ് സംവിധായകൻ മിസ്കിനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. ഫഹദ് ഫാസിലിന്റെ രണ്ടാമത് തമിഴ് ചിത്രം കൂടിയാകും ഈ  ത്യാഗരാജൻ ചിത്രം. മോഹൻ രാജ ഒരുക്കിയ വേലക്കാരനിലായിരുന്നു താരത്തിന്റെ തമിഴിലേക്കുള്ള ആദ്യ ചുവടു വയ്പ്പ്. യുവൻ ശങ്കർ രാജ സൂപ്പർ ഡീലക്സിന് സംഗീതമൊരുക്കുമ്പോൾ  സത്യരാജ് നടരാജൻ എഡിറ്ററാകുന്നു.

ആന്തോളജി ചിത്രമായ സൂപ്പർ ഡീലക്സിൽ മിസ്കിൻ, നളൻ കുമരസാമി, നീലൻ കെ ശേഖർ എന്നിവർ  തിരക്കഥാകൃത്തുക്കളാകുമ്പോൾ പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല: ബി ജെ പി യുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് വെള്ളാപ്പള്ളി 

സംസ്ഥാന സര്‍ക്കാരിന്‍റെ ബ്ലോക്ചെയിന്‍ പരിശീലനത്തിന് അപേക്ഷിക്കാം