Supermoon, fake, video, Facebook,16 million views, Fake supermoon Facebook live video ,still image ,wind sounds, Facebook users, January 31,  Earth ,witnessed , celestial event ,Super Blue Blood Moon, night sky,blood moon,Greece, NASA,EBUZZ,Diwali
in ,

സൂപ്പർ മൂണിന്റെ വ്യാജ വീഡിയോ; വീക്ഷിച്ചത് 16 ദശലക്ഷത്തിലധികം ആളുകൾ

വാഷിംഗ്‌ടൺ: സമൂഹ മാധ്യമത്തിലൂടെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുവാനായി പല വഴികളും പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ അവയെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ ‘സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ’ ( Supermoon ) വാർത്തകൾ. ലോക ജനതയാകെ വാനിലേക്ക് മിഴിനട്ടിരുന്ന ദിനമാണ് ജനുവരി 31.

‘സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ’ എന്ന അത്ഭുത പ്രതിഭാസമായിരുന്നു മാലോകരെ ഏറെ ആകാംക്ഷാഭരിതരാക്കിയത്. തങ്ങൾ കണ്ട ചന്ദ്രനെ സമൂഹ മാധ്യമങ്ങൾ വഴി മറ്റുള്ളവരിൽ എത്തിക്കുവാനും ആരും മറന്നില്ല. എന്നാൽ സൂപ്പർ മൂണിന്റെതെന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിയുവാൻ ഏവരും വൈകിയെന്നതാണ് ഇതിനെ സംബന്ധിക്കുന്ന ഏറ്റവും ഒടുവിലത്തെ വാർത്ത.

ഫേസ്ബുക് വഴി പ്രചരിപ്പിക്കപ്പെട്ട ഈ കൃത്രിമ വീഡിയോ 16 ദശലക്ഷം ആളുകൾ ആസ്വദിച്ച് കഴിഞ്ഞു എന്നതാണ് ഏറെ കൗതുകകരമായ കാര്യം. ഗ്രീസിൽ നിന്നുള്ള ബ്ലഡ് മൂണിന്റെ തത്സമയ സംപ്രേക്ഷണമെന്നോണം പ്രചരിച്ച വീഡിയോയിൽ നിശ്ചലമായ ഒരു ചിത്രത്തോടൊപ്പം പശ്ചാത്തലത്തിൽ കാറ്റിന്റെ ശബ്ദം ഉൾപ്പെടുത്തി അതിസമർത്ഥമായിട്ടാണ് വ്യാജനെ നിർമ്മിച്ചെടുത്തിരിക്കുന്നത്.

കണക്കുകൾ പ്രകാരം നാസയുടെ സൂപ്പർ മൂൺ ചിത്രീകരണത്തിനെക്കാളും കൂടുതൽ സ്വീകാര്യത ഡ്യൂപ്ലിക്കേറ്റിനാണ് ലഭ്യമായതെന്ന വിവരം ശാസ്ത്ര ലോകത്തെയും അക്ഷരാർത്ഥത്തിൽ നടുക്കി. 250000-ലധികം ഫോളോവേഴ്സുള്ള ‘ഇബസ്സ്’ എന്ന പേജിൽ നിന്നുമാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. സംഭവം ആഗോള തലത്തിൽ ചർച്ചാ വിഷയമായതോടെ ഫേസ്ബുക് വീഡിയോ നീക്കം ചെയ്തു.

ഒൻപത് വർഷങ്ങൾക്ക് മുൻപ് ക്രിസ് കോട്ട്സിയോപൗലോസ് എന്ന ഛായാഗ്രാഹകൻ എടുത്ത ചിത്രമാണിത്. മുൻപ് പലതവണ ഈ ചിത്രം ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വൻതോതിൽ ദൂഷ്യം ചെയ്ത അനുഭവമില്ലെന്നതാണ് സത്യം. പോളിസി ലംഘനം ആരോപിച്ച് വീഡിയോ പിൻവലിച്ചെങ്കിലും പേജ് തുടരാനനുവദിക്കുന്നതിന്റെ കാരണം ഇതുവരെ ഫേസ്ബുക് വ്യക്തമാക്കിയിട്ടില്ല.

ഗ്രീസിന്റെ ദക്ഷിണ ഭാഗത്തുള്ള പോസീഡൺ ക്ഷേത്രത്തിനു മുകളിലായി ബ്ലഡ് മൂണിനെ സ്ഥാപിച്ചതും വീഡിയോയെ കൂടുതൽ വിശ്വാസയോഗ്യമാക്കി. കാറ്റിന്റെ ശബ്ദത്തിന് പുറമെ സമയവും ഈ വീഡിയോയിൽ രേഖപ്പെടുത്തിയിരുന്നു. സൂപ്പർമൂൺ ദർശനവുമായി ബന്ധപ്പെട്ട് ആദ്യം ലഭ്യമായത് ഈ വീഡിയോ ആയതിനാൽലാണ് ഇത്ര പൊതു സ്വീകാര്യത ലഭ്യമായത്.

അതേസമയം ഈ സംഭവത്തോടെ വ്യാജ വിവരങ്ങൾ ജനങ്ങളിലേക്കെത്തുന്നത് തടയുന്നതിൽ സമൂഹ മാധ്യമങ്ങളിൽ അതികായനായ ഫേസ്ബുക്കിന് പറ്റിയ വീഴ്ചയെക്കുറിച്ചും പ്രസക്തമായ ചർച്ചകൾക്ക് വഴി തെളിഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതിന് മുൻപും പല തവണ സംഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷത്തെ ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രം നാസ പുറത്ത് വിട്ടുവെന്ന പേരിലും ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്.കോം

Supermoon, fake, video, Facebook,16 million views, Fake supermoon Facebook live video ,still image ,wind sounds, Facebook users, January 31,  Earth ,witnessed , celestial event ,Super Blue Blood Moon, night sky,blood moon,Greece, NASA,EBUZZ,Diwali

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cochin shadhi at Chennai 03, Manjith Divakar, film, pooja, Thivuvananthapuram, Pashupati, Akshitha, Meera Vasudev, actors, direction, women oriented film, travel movie, 

സ്ത്രീപക്ഷ ചിത്രമായ കൊച്ചിൻ ശാദി @ ചെന്നൈ 03യുമായി മഞ്ജിത്ത് ദിവാകർ